ബലാത്സംഗ പരാതി പറയാനെത്തിയ 13-കാരിയെ സ്‌റ്റേഷനില്‍ വെച്ച് പീഡിപ്പിച്ചു, പൊലീസുകാരന് എതിരെ കേസ്

കൂട്ടബലാത്സംഗത്തിനിരയായി പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ സ്റ്റേഷനുള്ളില്‍ വച്ച് പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശ് ലളിത്പൂരിലെ സ്റ്റേഷനില്‍ വച്ചാണ് 13 കാരിയെ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വീണ്ടും ബലാത്സംഗം ചെയ്തത്. കുറ്റാരോപിതനായ ഉദ്യോഗസ്ഥനായ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തിലക്ധാരി സരോജിനെ സസ്പെന്‍ഡ് ചെയ്യുകയും ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി മൂന്ന് പൊലീസ് സംഘങ്ങള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാലംഗ സംഘത്തിലെ മൂന്ന് പേരും പിടിയിലായിട്ടുണ്ട്.

പെണ്‍കുട്ടിയെ നാല് പേര്‍ പ്രലോഭിപ്പിച്ച് ഏപ്രില്‍ 22 ന് ഭോപ്പാലിലേക്ക് കൊണ്ടുപോയി നാല് ദിവസത്തോളം ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ചൊവ്വാഴ്ച സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നത്. പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയും പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

കുറ്റാരോപിതനായ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പെണ്‍കുട്ടിയെ അവളുടെ അമ്മായിക്ക് കൈമാറി. മൊഴി രേഖപ്പെടുത്താനായി അടുത്ത ദിവസം കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ അവളുടെ അമ്മായിയുടെ സാന്നിധ്യത്തില്‍ സ്റ്റേഷനിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എഫ്ഐആറില്‍ പെണ്‍കുട്ടിയുടെ അമ്മായിയെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തതായി ലളിത്പൂര്‍ പൊലീസ് മേധാവി നിഖില്‍ പഥക് അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര