ഡല്‍ഹി കരോള്‍ ബാഗില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തതായി പരാതി. 17 കാരിയായ പെണ്‍കുട്ടിയെ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് 60 കാരനായ ഐ.ബി ഉദ്യോഗസ്ഥന്‍ ബലാത്സംഗത്തിന് ഇരയാക്കിയത്.
കരോള്‍ ബാഗിലെ ഒരു ഹോട്ടലില്‍ വച്ചാണ് ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ പെണ്‍കുട്ടി കരോള്‍ ബാഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ഉള്‍പ്പടെ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.