ഇന്ത്യ സഖ്യത്തിന് തിരിച്ചടി; ചംപായ് സോറൻ ബിജെപിയിലേക്ക്? തീരുമാനം ഉടൻ

ജാര്‍ഖണ്ഡില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് മാസം മാത്രം ശേഷിക്കെ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. 6 എംഎല്‍എമാരുമായി സോറന്‍ ദില്ലിയിലെത്തി. ജയില്‍ വാസത്തിന് പിന്നാലെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം തിരികെയെടുത്തതാണ് ചമ്പായ് സോറനെ പ്രകോപിപ്പിച്ചത്.

സര്‍ക്കാരിനും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്കും വന്‍ ഭീഷണിയാണ് ചമ്പായ് സോറന്‍റെ നീക്കം. ചംപായ് സോറനും അഞ്ച് ജെഎംഎംഎംഎൽഎമാരും ബിജെപിയിൽ ചേരുമെന്നാണ് നിലവിലെ റിപ്പോർട്ട്. ഇന്ന് രാവിലെ ചംപായ് സോറൻ ഡൽഹിയിലെത്തിയതായാണ് സൂചന. ഇന്നലെ രാത്രി കൊൽക്കത്തയിലെത്തിയ ചംപായ് സോറൻ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്.

മൂന്ന് ദിവസം അനുയായികളുമായി ദില്ലിയില്‍ തുടര്‍ന്ന് ചര്‍ച്ച നടത്താനാണ് തീരുമാനം. ഇപ്പോള്‍ എവിടെയാണോ അവിടെയാണെന്നും, നീക്കം എന്താണെന്ന് പറയാനാവില്ലെന്നുമാണ് ദില്ലി വിമാനത്താവലത്തില്‍ ചമ്പായ് സോറന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കള്ളപ്പണക്കേസില്‍ ഹേമന്ത് സോറന്‍ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ജെഎംഎം ചമ്പായ് സോറന് നല്‍കിയിരുന്നു. ജയിലില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തി പദവി ഹേമന്ത് സോറന്‍ തിരിച്ചെടുത്തത് ചമ്പായ് സോറനെ ചൊടിപ്പിച്ചിരുന്നു.

അതേസമയം ബിജെപി പ്രവേശനം സംബന്ധിച്ച് വാർത്തകൾ താൻ കണ്ടിട്ടില്ലെന്നായിരുന്നു ചംപായ് സോറൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്താണ് പ്രചരിക്കുന്നതെന്ന് തനിക്കറിയില്ല. അതുകൊണ്ട് തന്നെ ശരിയാണോ തെറ്റാണോ എന്ന് പറയാനാവില്ല. അതിനെക്കുറിച്ച് ഒന്നും തനിക്കറിയില്ല എന്നായിരുന്നു ചംപായ് സോറന്റെ പ്രതികരണം.