ചിത്തിര മാസത്തിലുണ്ടായ കുട്ടി കുടുംബത്തിന് ദോഷം; തമിഴ്‌നാട്ടില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ വീണ്ടും അരുംകൊല

അന്ധവിശ്വാസത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ വീണ്ടും അരുംകൊല. നവജാത ശിശു വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് കൂടുതല്‍ ചുരുളുകളഴിയുന്നത്. അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് മുത്തച്ഛനാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

തമിഴ്‌നാട് അരിയല്ലൂരില്‍ 38 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് മൂന്ന് ദിവസം മുന്‍പ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവും മുത്തച്ഛനും മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയത് മുത്തച്ഛന്‍ വീരമുത്തുവാണെന്ന് കണ്ടെത്തുന്നത്.

ചിത്തിര മാസത്തിലുണ്ടായ കുട്ടി കുടുംബത്തിന് ദോഷമാണെന്ന അന്ധവിശ്വാസത്തെ തുടര്‍ന്നാണ് ഇയാള്‍ കൊല നടത്തിയത്. ജ്യോതിഷിയുടെ ഉപദേശം അനുസരിച്ചാണ് കൊല നടത്തിയതെന്ന് വീരമുത്തു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പൊലീസ് ജ്യോതിഷിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എന്നാല്‍ പൊലീസ് ഇതുവരെ ജ്യോതിഷിയെ അറസ്റ്റ് ചെയ്തിട്ടില്ല. കുടുംബത്തിലെ മറ്റാര്‍ക്കും കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍