ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനപ്രശ്‌നം; ആശങ്ക വേണ്ടെന്ന് ഡിജിഎച്ച്എസ്

ചൈനയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോക്ടര്‍ അതുല്‍ ഗോയല്‍. ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അതുല്‍ ഗോയല്‍ പറഞ്ഞു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണെന്നും അതുല്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നും ഡോ അതുല്‍ വ്യക്തമാക്കി. 2024ല്‍ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും ഡോ അതുല്‍ ഗോയല്‍ അറിയിച്ചു.

ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ വൈറസ് അണുബാധകള്‍ ഉണ്ടാകാറുണ്ടെന്നും അതിനായി ആശുപത്രികള്‍ സാധാരണയായി തയ്യാറെടുക്കാറുണ്ടെന്നും അതുല്‍ പറഞ്ഞു. എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയും ഉപയോഗിക്കുന്ന പൊതുവായ മുന്‍കരുതലുകള്‍ എടുത്താല്‍ മതിയാകുമെന്നും അതുല്‍ ഗോയല്‍ നിര്‍ദ്ദേശിച്ചു.

ആര്‍ക്കെങ്കിലും ചുമയും ജലദോഷവുമുണ്ടെങ്കില്‍, മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. ജലദോഷമോ പനിയോ ഉള്ളപ്പോഴെല്ലാം ആവശ്യമായ സാധാരണ മരുന്നുകള്‍ കഴിക്കണമെന്നും അതുല്‍ അറിയിച്ചു. നേരത്തെ എച്ച്എംപിവി വ്യാപനം സംബന്ധിച്ച് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം.

Latest Stories

നയന്‍താരയ്ക്ക് പച്ചക്കൊടി, 'ചന്ദ്രമുഖി'യിലെ ഫൂട്ടേജിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല; പ്രതികരിച്ച് ശിവാജി പ്രൊഡക്ഷന്‍സ്

രാജ്യത്ത് 8 എച്ച്എംപിവി കേസുകൾ; പരിശോധന ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം

'വിഡി സതീശനും കെ സുധാകരനും പറയുന്നത് തെറ്റ്'; ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ കോൺഗ്രസിനെതിരെ കുടുംബം

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ പിടിയില്‍

ആ ഇന്ത്യൻ താരത്തിന്റെ പ്രവർത്തി മോശം, അനാവശ്യമായി ഉടക്ക് ഉണ്ടാക്കാൻ മാത്രമേ അറിയൂ അവന്: സബ കരീം

ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം; 9 ആർഎസ്എസ് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ

മുനമ്പത്ത് നടന്നിരിക്കുന്നത് അനധികൃത കൈയേറ്റം; 404.76 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കണം; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തള്ളി വഖഫ് ബോര്‍ഡ്; ഒന്നിച്ചെതിര്‍ത്ത് ക്രൈസ്തവസഭ ബിഷപ്പുമാര്‍

ഷൂട്ടിങ് എന്ന പേരിലാണ് മുറി എടുത്തത്, കല്യാണത്തിന് എത്തിയവര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന് കരുതി; ദിലീപ്-കാവ്യ രഹസ്യ വിവാഹത്തെ കുറിച്ച് മേക്കപ്പ്മാന്‍ ഉണ്ണി

ടിബറ്റിലും നേപ്പാളിലും ഭൂചലനം; 32 മരണം, തീവ്രത 7.1; പ്രകമ്പനം ഇന്ത്യയിലും

"വിരാട് കൊഹ്‌ലിയെ എത്രയും വേഗം ടീമിൽ നിന്ന് പുറത്താക്കണം, അവൻ ഇനി ടീമിൽ വേണ്ട"; തുറന്നടിച്ച് യുവരാജ് സിംഗിന്റെ പിതാവ്