ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് അംഗീകാരം; ബില്ലിന് കൂടുതല്‍ പിന്തുണ നേടാന്‍ ബിജെപി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. എന്നാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാസാക്കാന്‍ നിലവില്‍ ബിജെപിയ്ക്ക് ഒറ്റകക്ഷിയെന്ന നിലയില്‍ സാധിക്കില്ല. ബില്ല് നടപ്പാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നിലവില്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ല് പാസാക്കാന്‍ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്.

ബില്ലില്‍ കൂടുതല്‍ പിന്തുണ നേടുന്നതിനായി വിശദമായ ചര്‍ച്ചകള്‍ക്കാണ് മന്ത്രിസഭയുടെ തീരുമാനം. ചര്‍ച്ചകള്‍ക്കായി ജോയിന്റ് പാര്‍ലിമെന്ററി കമ്മിറ്റിക്ക് കൈമാറിയേക്കും. ജോയിന്റ് പാര്‍ലിമെന്ററി കമ്മിറ്റി മുഴുവന്‍ പാര്‍ട്ടികളുമായും പൊതുജനങ്ങളുമായും അഭിപ്രായം തേടുമെന്നാണ് പുറത്തുവരുന്ന വിവരം.

സമവായ ചര്‍ച്ചകളിലൂടെ കൂടുതല്‍ പിന്തുണ നേടിയെടുക്കുകയാണ് മന്ത്രിസഭയുടെ മുന്നിലുള്ള വെല്ലുവിളി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരട് ബില്ല് തയ്യാറാക്കിയിരിക്കുന്നത്.

Read more