ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമ കമ്മീഷന്‍. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കാനാകുമെന്ന് നിയമ കമ്മീഷന്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യ നടപടി 2024ല്‍ തുടങ്ങണമെന്നാണ് നിയമ കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം. 2029ല്‍ പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും.
നിയമ കമ്മീഷനോടും രാഷ്ട്രീയ പാര്‍ട്ടികളോടും രാംനാഥ് കോവിന്ദ് സമിതി റിപ്പോര്‍ട്ട് തേടിയിരുന്നു. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിന്‍ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍കെ സിങ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.
Read more
സമിതിയിലെ പ്രത്യേക ക്ഷണിതാവാണ് കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് രാംനാഥ് കോവിന്ദ് സമിതി പഠിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. കോണ്‍ഗ്രസ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമിതിക്കെതിരെ രംഗത്തെത്തിയിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ നീക്കമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.