ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമ കമ്മീഷന്‍; ആദ്യ നടപടി 2024ല്‍ തുടങ്ങണമെന്ന് നിര്‍ദ്ദേശം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമ കമ്മീഷന്‍. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കാനാകുമെന്ന് നിയമ കമ്മീഷന്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യ നടപടി 2024ല്‍ തുടങ്ങണമെന്നാണ് നിയമ കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം. 2029ല്‍ പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കണമെന്ന്  കമ്മീഷന്‍ ശുപാര്‍ശ ചെയ്യും.

നിയമ കമ്മീഷനോടും രാഷ്ട്രീയ പാര്‍ട്ടികളോടും രാംനാഥ് കോവിന്ദ് സമിതി റിപ്പോര്‍ട്ട് തേടിയിരുന്നു. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിന്‍ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍കെ സിങ്, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.

സമിതിയിലെ പ്രത്യേക ക്ഷണിതാവാണ് കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് രാംനാഥ് കോവിന്ദ് സമിതി പഠിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. കോണ്‍ഗ്രസ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമിതിക്കെതിരെ രംഗത്തെത്തിയിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ നീക്കമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം