ഒരു കോവിഡ്-19 രോഗിയിൽ നിന്നും 400 പേർക്ക് രോഗം ബാധിക്കാം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് ബാധിച്ച 70 ശതമാനം ആളുകളും ഒന്നുകിൽ രോഗത്തിന്റെ നേരിയതോ വളരെ മിതമായതോ ആയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ബന്ധപ്പെട്ട ആശുപത്രികളിൽ പ്രവേശനം ആവശ്യമായി വരാതിരിക്കുകയും ചെയ്യുന്നവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് -19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശ രേഖയിൽ അറിയിച്ചു. എന്നാൽ കോവിഡ് -19 നെതിരായ പോരാട്ടത്തിനുള്ള നോഡൽ ഏജൻസിയായ ഐസി‌എം‌ആർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാത്ത ഒരു രോഗിയിൽ നിന്ന് 30 ദിവസം കൊണ്ട് 406 പേർക്ക് രോഗം ബാധിക്കാമെന്ന് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലാവ് അഗർവാൾ പറഞ്ഞു.

ലോക്ക്ഡൗൺ അവസാനിക്കാൻ ഒരാഴ്ച ബാക്കി നിലക്കെയാണ് സർക്കാരിന്റെ അഭിപ്രായം. എന്നാൽ കോവിഡ്-19 രോഗികളുടെ എണ്ണം ക്രമാനുഗതമായി ഉയരുന്ന സാഹചര്യത്തിൽ, നിരവധി സംസ്ഥാനങ്ങൾ വിപുലീകൃത ലോക്ക്ഡൗണിനായി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് കേന്ദ്രം സൂചിപ്പിച്ചു. ലോക്ക്ഡൗൺ ലംഘിക്കുന്ന ആളുകൾക്കെതിരെ രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കുന്ന കർശന നിയമനടപടി സ്വീകരിക്കാനും സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി