മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ നിര്‍ണായക നീക്കവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാര്‍ ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ ഒരുങ്ങുന്നതിനെതിരെയാണ് സ്റ്റാലിന്‍ സംയുക്ത സമിതി രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കാനാണ് പദ്ധതി.
കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 22ന് ചെന്നൈയിലാണ് യോഗം നടക്കുക. 2026ന് ശേഷം ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതോടകം തമിഴ്‌നാട്ടില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
വിഷയത്തില്‍ ദേശീയാടിസ്ഥാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരാനാണ് സ്റ്റാലിന്റെ നീക്കം. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഒഡിഷ, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും പ്രധാന പാര്‍ട്ടികള്‍ക്കുമാണ് യോഗത്തിലേക്ക് ക്ഷണിച്ച് സ്റ്റാലിന്‍ കത്തയച്ചത്.
Read more
കേരളത്തില്‍ നിന്ന് സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ക്കൊപ്പം ബിജെപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംയുക്ത സമിതി രൂപീകരിച്ച് മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ സമ്മര്‍ദ്ദം ചെലുത്താനാണ് എംകെ സ്റ്റാലിന്റെ നീക്കം.