മസാജ് ചെയ്യാന്‍ ഹോട്ടലില്‍ എത്തിയ വിദേശ വനിത ബലാത്സംഗത്തിനിരയായി. രാജസ്ഥാന്‍ ജയ്പൂരിലെ ഒരു ഹോട്ടലിലാണ് സംഭവം. പ്രതിയായ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ നെതര്‍ലന്‍ഡ്സ് സ്വദേശിനിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. ആയുര്‍വേദ മസാജ് നല്‍കാനെന്ന വ്യാജേനയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ സിന്ധി ക്യാമ്പ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതി ലഭിച്ച് നാല് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി. കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ജയ്പൂരിലെ ഖാതിപുരയില്‍ മസാജ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.
പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.