രണ്ട് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി; സംഭവം മണിപ്പൂരിലെ സിആര്‍പിഎഫ് ക്യാമ്പിൽ

മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി. വെടിവെയ്പ്പിൽ എട്ട് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫേല്‍ ക്യാംപിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് സംഭവം നടന്നത്. ഹവില്‍ദാര്‍ സഞ്ജയ്കുമാറാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സബ് ഇന്‍സ്‌പെക്ടര്‍ക്കും കോണ്‍സ്റ്റബളിനും നേരെ വെടിവെച്ചത്. ഇരുവരും ഉടന്‍ തന്നെ മരിക്കുകയായിരുന്നു. പിന്നാലെ സഞ്ജയ്കുമാര്‍ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. എഫ്-120 സിഒവൈ സിആര്‍പിഎഫിലെ ഉദ്യോഗസ്ഥരാണ് ഇവര്‍.

Read more