തമിഴ്നാട്ടിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴു മരണം. ദിണ്ടിഗല്‍ എന്‍ജിഒ കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിറ്റിവൈ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് തീപിടുത്തമുണ്ടായത്. നൂറിലധികംപേരെ കിടത്തി ചികിത്സിക്കുന്ന നാലുനില എല്ലുരോഗ ആശുപത്രി കെട്ടിടത്തിലാണ് തീപിടിച്ചത്. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും മൂന്നുവയസുള്ള കുട്ടിയും മരിച്ചവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒടിവും ചതവുമായി പൂര്‍ണമായും കിടപ്പിലായ രോഗികളാണ് ഏറെയുമുണ്ടായിരുന്നത്. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത രോഗികള്‍ക്ക് അപകടമുണ്ടായപ്പോള്‍തന്നെ രക്ഷപ്പെടാന്‍ കഴിയാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. പരിക്കേറ്റവരെ ഇരുപതിലധികം ആംബുലന്‍സുകളിലായി ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്.