നടുറോഡില്‍ കസേരയിട്ട് മദ്യപിക്കുന്ന റീല്‍ ചിത്രീകരിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തു. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ റീലും ബെംഗളൂരു പൊലീസ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്
ഏപ്രിൽ 12-ന് ആയിരുന്നു ഇൻസ്റ്റഗ്രാം വഴി റീൽ പുറത്ത് വരുന്നത്. കലാസി പല്യ എസ് ജെ പാർക്ക് റോഡിലിരുന്ന് മദ്യപിക്കുന്നതായി കാണിക്കുന്ന റീൽ. തുടർന്ന് പൊലീസ് യുവാവിനായുള്ള തിരച്ചിലിൽ തുടങ്ങി. നടുറോഡിലിരുന്ന് മദ്യപിച്ചു എന്നായിരുന്നു യുവാവിനെതിരെ ലഭിച്ച പരാതി. എന്നാൽ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ടംബ്ലറിൽ ചായയായിരുന്നെന്ന് എസ് ജി പാർക്ക് പൊലീസ് അറിയിച്ചു.
Taking tea time to the traffic line will brew you a hefty fine, not fame !!! BEWARE BCP is watching you#police #awareness #weserveandprotect #stayvigilant pic.twitter.com/5A8aCJuuNc
— ಬೆಂಗಳೂರು ನಗರ ಪೊಲೀಸ್ BengaluruCityPolice (@BlrCityPolice) April 17, 2025
ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ പൊലീസ് കേസെടുത്തു. യുവാവിന്റെ വീഡിയോ സാമൂഹ്യമാധ്യമമായ എക്സിൽ ബെംഗളൂരു പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ‘ട്രാഫിക് ലൈനിൽ ചായ കുടിച്ചാൽ നിങ്ങൾക്ക് പ്രശസ്തിയല്ല, മറിച്ച് കനത്ത പിഴയായിരിക്കും !!! സൂക്ഷിക്കുക, ബെംഗളൂരു സിറ്റി പൊലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്’ എന്നായിരുന്നു പൊലീസ് പങ്കുവച്ച കുറിപ്പ്.