രാജ്യത്തെ മുച്ചൂടും തകര്‍ത്ത ഭരണം; മോദിക്ക് എതിരെ നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവ്

മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധനും ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകരന്‍. തന്റെ പുതിയ പുസ്തകത്തിലാണ് പറക്കാല പ്രഭാകരന്‍ പ്രധാമനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ നിശിതമായി വിമര്‍ശിച്ചിരിക്കന്നത്. മോദിക്ക് ഒന്നിനെക്കുറിച്ചും അറിയില്ലെന്നും, രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും തകര്‍ത്തത് മോദിയുടെ ഭരണമാണെന്നും പറക്കാല പ്രഭാകരന്‍ പറഞ്ഞു .

കഴിഞ്ഞ 9 വര്‍ഷക്കാലത്തെ ഭരണത്തിലൂടെ ഹിന്ദുരാഷ്ട്രമെന്ന അജണ്ട നടപ്പാക്കാനാണ് മോദിയും ബിദജെപിയും ശ്രമിച്ചതെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ ദ് ക്രൂക്കഡ് ടീം ബര്‍ ഓഫ് ഇന്ത്യ; എസ്സേയ്‌സ് ഓണ്‍ എ റിപ്പബ്ലിക്ക് ഇന്‍ ക്രൈസിസ് ‘ എന്ന ലേഖനസമാഹാരത്തില്‍ പറയുന്നു.

Read more

നരേന്ദ്ര മോദിയുടെ ഭരണത്തിലെ പിഴവുകൾ ഓരോന്നും അക്കമിട്ടു കണക്കുകളായാണ് പറഞ്ഞിരിക്കുന്നത്. വ്യാജപ്രചാരണങ്ങള്‍ കൊണ്ട് ഓട്ടയടക്കുകയാണ് ഭരണകൂടം ചെയ്തതെന്നും, വിവിധ സൂചികകളില്‍ ഇന്ത്യയെ പിന്നോട്ടെത്തിച്ചെന്നും, ഭരണവര്‍ഷക്കാലത്തെ തൊഴിലില്ലായ്മയെ കുറിച്ചുള്ള കണക്കുകള്‍ പുറത്ത് വിട്ടിട്ടില്ലെന്നും, വിവിധ പദ്ധതികളുടെ പേരില്‍ അഴിമതികളാണ് നടത്തിയതെന്നും, യുവതലമുറയില്‍ മതചിന്ത കുത്തിവെച്ച് അക്രമം വളര്‍ത്തുകയാണെന്നും, വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് ശ്രമിച്ചതെന്നും തുടങ്ങി എണ്ണിയെണ്ണിയാണ് പ്രധാന നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.