ഇന്ത്യൻ നിയമങ്ങളെ പൂർണ്ണമായും അവഹേളിക്കുന്ന റിപ്പോർട്ട്; ഹിൻഡൻബർഗ് ആരോപണങ്ങളെ തള്ളി അദാനി ഗ്രൂപ്പ്

ഹിൻഡൻബർഗ് ഉയർത്തിയ ആരോപണം തള്ളി അദാനി ഗ്രൂപ്പ് രംഗത്ത്. ഇന്ത്യൻ നിയമങ്ങളെ പൂർണ്ണമായും അവഹേളിക്കുന്ന, വസ്‌തുതകളെ അവഗണിച്ച് വ്യക്തിഗത ലാഭത്തിനായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള നിഗമനങ്ങളിൽ തയ്യാറാക്കിയ റിപ്പോർട്ടാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. അദാനിയുടെ സെല്‍ കമ്പനികളുമായി സെബി ചെയര്‍പേഴ്‌സണ് ബന്ധമുണ്ടെനന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തൽ.

അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിൽ പറയുന്നു. അദാനി ഗ്രൂപ്പിനെതിരായ ഈ ആരോപണങ്ങൾ ഞങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുള്ളതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറയുന്നു.

തങ്ങളുടെ കമ്പനിയിലേക്ക് പണമെത്തിയ വിദേശ കമ്പനികളുടെ ഇടപാടുകൾ പൂർണ്ണമായും സുതാര്യമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. ആരോപണങ്ങളിൽ പരാമർശിച്ചിരിക്കുന്ന അനിൽ അഹൂജ മുമ്പ് നോമിനി ഡയറക്ടറായും പിന്നീട് അദാനി കമ്പനികളിൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മറ്റ് വ്യക്തികളുമായും കാര്യങ്ങളുമായും ഗ്രൂപ്പിന് നിലവിൽ വാണിജ്യ ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ റിപ്പോര്‍ട്ട് തള്ളി സെബി മേധാവി മാധബി പുരി ബുച്ചും ഭര്‍ത്താവ് ധാവല്‍ ബുച്ചും രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മാധബി പുരി ബുച്ച് പറഞ്ഞു. നിക്ഷേപങ്ങളെല്ലാം പരസ്യപ്പെടുത്തിയതാണ്. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും സെബി മേധാവി പറയുന്നു. ഹിന്‍ഡന്‍ബര്‍ഗിന് സെബി കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു, ഇതിന്‍റെ പ്രതികാരമാണ് സ്വഭാവഹത്യയെന്നും മാധബിയും ധാവല്‍ ബുച്ചും പറയുന്നു.

അതേസമയം ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലില്‍ സെബിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെബിയുടെ വിരുദ്ധ താല്പര്യങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജെപിസി രൂപീകരിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ ഇഡി തയ്യാറാകുമോ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ചോദിച്ചു.

Latest Stories

ഇത്ര ഉയർന്ന തുകക്ക് വെങ്കിടേഷിനെ ടീമിൽ എത്തിച്ചത് മണ്ടത്തരം? കെകെആർ സിഇഒ വെങ്കി മൈസൂർ നടത്തിയത് വമ്പൻ പ്രസ്താവന

'ഒഴിയാൻ തയാർ'; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

സംശയങ്ങള്‍ മാറ്റിവക്കേണ്ട സമയമായിരിക്കുന്നു, അവനെ നെക്സ്റ്റ് ബിഗ് തിങ് എന്ന് വിശേഷിപ്പിക്കുന്നതിനും

അങ്കണവാടിയിൽ കുഞ്ഞ് വീണത് മറച്ചുവെച്ച സംഭവം; അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ, ഗുരുതര പരിക്കേറ്റ മൂന്നരവയസുകാരി ചികിത്സയിൽ

സേവാഗിന്റെ ലഗസിയെ എമുലേറ്റ് ചെയ്യുകമാത്രമല്ല, അതിനെ ഓവര്‍ഷാഡോ ചെയ്യുവാനുള്ള പ്രതിഭയും അവനിലുണ്ട്

IPL 2025: എന്റെ പൊന്ന് മക്കളെ ആ ടീം ചുമ്മാ തീ, ലേലത്തിൽ നടത്തിയ നീക്കങ്ങൾ ഒകെ ചുമ്മാ പൊളി; അഭിനന്ദനവുമായി ക്രിസ് ശ്രീകാന്ത്

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് ബില്‍ ഉൾപ്പെടെ 15 സുപ്രധാന ബില്ലുകളുമായി കേന്ദ്രം, അദാനി വിവാദം ചർച്ചയാക്കാൻ പ്രതിപക്ഷം

എന്നാലും എന്റെ മല്ലികേ, കാണിച്ച രണ്ട് മണ്ടത്തരങ്ങൾ കാരണം സൂപ്പർ ടീമുകൾക്ക് വമ്പൻ നഷ്ടം; ആരാധകർ കലിപ്പിൽ

മഹായുതിയുടെ വിജയത്തില്‍ മതധ്രുവീകരണവും ലഡ്കി ബഹിന്‍ പദ്ധതിയും; തീവ്രവര്‍ഗീയത ആളിക്കത്തിച്ച് മഹാരാഷ്ട്രയില്‍ ആധിപത്യം സ്ഥാപിച്ചു; ആഞ്ഞടിച്ച് ശരദ് പവാര്‍

മദ്യപിച്ച് അമിതവേഗത്തില്‍ നഗരത്തിലൂടെ കാറോടിച്ചു; നടന്‍ ഗണപതി പൊലീസ് പിടിയില്‍