സ്കൂളിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു; ഉദയ്പൂരിൽ സാമുദായിക സംഘർഷം, ഇന്റർനെറ്റ് റദ്ദാക്കി

രാജസ്ഥാനിലെ ഉദയ്പൂരിൽ സ്കൂളിൽ വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റതിന് പിന്നാലെ സാമുദായിക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടാനുള്ള സാധ്യതയെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രദേശത്ത് ഇന്റര്‍നെറ്റും റദ്ദാക്കിയിട്ടുണ്ട്.

വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് സംഭവങ്ങളുണ്ടായത്. പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചതിന് പിന്നാലെയാണ് ഇരുവിഭാ​ഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ഭാട്ടിയനി ചോട്ട പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് വിദ്യാർഥികൾ തമ്മിലടിച്ചത്. കത്തിയാക്രമണത്തിൽ വിദ്യാർഥിക്ക് തുടയിൽ കുത്തേറ്റു.

സംഭവത്തിന് പിന്നാലെ സമുദായിക സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഷോപ്പിങ് മാളിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ജനം തടിച്ചുകൂടിയെങ്കിലും പൊലീസ് ഇടപെട്ട് നീക്കി. നഗരം പൂർണമായും പൊലീസ് നിരീക്ഷണത്തിലാണെന്നും കലക്ടർ അറിയിച്ചു വ്യാജ വിവരങ്ങൾ പങ്കുവെക്കരുതെന്നും കലക്ടർ അറിയിച്ചു.

അതേസമയം കുട്ടിയുടെ ആരോ​ഗ്യനില അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചു. ആക്രമിച്ച കുട്ടിയെയും പിതാവിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തുടർന്നുണ്ടായ ആക്രമണത്തിൽ നാലോളം കാറുകൾ തീവെച്ചു. നഗരത്തിലെ ബാപ്പൂ ബസാര്‍, ഹാത്തിപോലെ, ചേതക് സര്‍ക്കിള്‍ അടക്കമുള്ള മേഖലകളിലെ മാര്‍ക്കറ്റുകള്‍ അടച്ചു.

Latest Stories

നാട്ടിക അപകടം; ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

സ്ലെഡ്ജിങ്ങിൽ വിരാട് കോഹ്‌ലി അവന്റെ അടുത്ത പോലും വരില്ല, അമ്മാതിരി സംസാരമാണ് ആ താരത്തിന്റേത് ; തുറന്നടിച്ച് ചേതേശ്വർ പൂജാര

'പുഷ്പ 2'വില്‍ പ്രതിസന്ധി? തമ്മിലടിച്ച് നിര്‍മ്മാതാവും സംഗീതസംവിധായകനും; രവി ശങ്കറിനെതിരെ ആരോപണങ്ങളുമായി ദേവി ശ്രീ പ്രസാദ്

സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

ഷിയാസ് കരീം വിവാഹിതനായി

ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ആറു വയസുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു! നെടുങ്കണ്ടത്ത് അധ്യാപികയ്‌ക്കെതിരെ പരാതി

IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

തിയേറ്ററുകളെ കീഴടക്കിയതിന് ശേഷം ദുൽഖറിന്റെ ലക്കി ഭാസ്കർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു