പുതിയ ഇന്ത്യയുടെ പ്രതീക്ഷകളുടെ പ്രതീകം; രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വന്ദേ ഭാരത് എത്തിക്കുക ലക്ഷ്യം; പച്ചക്കൊടി വീശി പ്രധാനമന്ത്രി

ഇന്ന് ഓരോ പൗരനും രാജ്യത്തിന്റെ പുതിയ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ 3ന്റെ വിജയത്തെ കുറിച്ചും സ്ത്രീ സംവരണം ഉള്‍പ്പെടെയുള്ള ഭരണ നേട്ടങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടുമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഒന്‍പത് പുതിയ വന്ദേഭാരത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. ഇതുവരെ ഒരു കോടിയിലേറെ യാത്രക്കാര്‍ വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്തു. പുതിയ ഇന്ത്യയുടെ പ്രതീക്ഷകളുടെ പ്രതീകമാണ് വന്ദേ ഭാരത് ട്രെയിനെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വന്ദേ ഭാരത് എത്തിക്കുകയാണ് ലക്ഷ്യമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് രാവിലെ കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് ട്രെയിന്‍ രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക. 3.05 ന് ട്രെയിന്‍ തിരുവനന്തപുരത്തും എത്തും. 1,555 രൂപയാണ് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയര്‍കാര്‍ നിരക്ക്.

എട്ട് മണിക്കൂറും 5 മിനുട്ടുമാണ് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താന്‍ എടുക്കുന്ന സമയം. തിരികെ വൈകീട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 11.58ന് കാസര്‍ഗോഡ് എത്തിച്ചേരും.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍