ഇന്ത്യന്‍ ബിന്‍ലാദന്‍ എന്നറിയപ്പെടുന്ന തീവ്രവാദി പിടിയില്‍

ഇന്ത്യന്‍ ബിന്‍ലാദന്‍ എന്നറിയപ്പെടുന്ന തീവ്രവാദി പിടിയില്‍.  ഭാരത സര്‍ക്കാര്‍ വര്‍ഷങ്ങളായി തിരയുന്ന ഇന്ത്യന്‍ മുജാഹിദ് ഭീകരന്‍ അബ്ദുല്‍ സുഭാന്‍ ഖുറേഷിയാണ് അറസ്റ്റിലായത്. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇദ്ദേഹത്തെ കീഴടക്കിയത്. ഖുറേഷിയെ പിടികൂടാന്‍ മണിക്കൂറകള്‍ നീണ്ട പോരാട്ടമാണ് പൊലീസ് നടത്തിയത്. പത്തു വര്‍ഷമായി ഖുറേഷിയെ തേടി പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. ഗുജറാത്തില്‍ നടന്ന 21 സ്‌ഫോടന കേസുകള്‍ പ്രതിയാണ് ഖുറേഷി.

2008 ജൂലൈ 26നു അഹമ്മദാബാദില്‍ നടത്തിയ സ്‌ഫോടനമാണ് ഖുറേഷിയ്ക്കു വേണ്ടി പൊലീസ് വലവിരിയ്ക്കാന്‍ കാരണമായത്. ഈ സ്‌ഫോടനത്തിനു പിന്നില്‍ താനാണെന്നു വെളിപ്പെടുത്തി ടെലിവിഷന്‍ ചാനലിന് ഖുറേഷി ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടാനായി ശ്രമം തുടങ്ങിയത്. ഡല്‍ഹി, ബംഗളൂരു എന്നിവടങ്ങളിലും നടന്ന ആക്രമണങ്ങളില്‍ ഇദ്ദേഹത്തിനു പങ്കളാത്തിമുണ്ടെന്നു പൊലീസ് അറിയിച്ചു.

Read more

ഖുറേഷി ആള്‍മാറാട്ടം നടത്തുന്നതിനു സമര്‍ത്ഥനാണ്. ഇയാള്‍ പലപ്പോഴും പൊലീസിനെയും ക്രൈംബ്രാഞ്ചിനെ വേഷം മാറി കബിളിപ്പിച്ചിരുന്നു. ബോംബ് നിര്‍മിക്കുന്നതിലും സമര്‍ത്ഥനാണ്. ഇയാളില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.