മൂന്ന് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കുഴിച്ചുമൂടിയത് കൃഷിയിടത്തില്‍; അരുംകൊല നടത്തിയ ഇരുപതുകാരന്‍ അറസ്റ്റില്‍

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കുഴിച്ചുമൂടിയ പ്രതി പിടിയില്‍. ബീഹാറിലെ മുസഫര്‍പൂറിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇരുപതുകാരനായ ലാല്‍ ബാബു ആണ് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് കൊടുംക്രൂരത അരങ്ങേറിയത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം കുട്ടിയെ കളിക്കാനെന്ന് പറഞ്ഞ് ലാല്‍ ബാബു വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രി പത്ത് മണിയോടെ ഇയാള്‍ മാതാപിതാക്കള്‍ അറിയാതെ കുട്ടിയെ കടത്തിക്കൊണ്ടുപോകുകയായിരുന്നു.

കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംശയത്തെ തുടര്‍ന്ന് ലാല്‍ ബാബുവിന്റെ ഫോണിലേക്ക് തുടര്‍ച്ചയായി വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്