മദ്യപിക്കുന്നവര്‍ക്ക് വാഹനം അല്ലെങ്കില്‍ ഡ്രൈവറെ ഏര്‍പ്പാടാക്കണം; ഡ്രൈവ് ചെയ്യാന്‍ അനുവദിക്കരുത്; ബാറുടമകള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി പൊലീസ്

വാഹനത്തില്‍ ബാറിലെത്തുന്നവര്‍ക്ക് മദ്യപിച്ച ശേഷം തിരികെ പോകാനുള്ള സൗകര്യം ഒരുക്കണമെന്ന് കോയമ്പത്തൂര്‍ സിറ്റി പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നതിനാലാണ് പൊലീസ് പുതിയ നിര്‍ദ്ദേശങ്ങളുമായെത്തിയത്. മദ്യപിക്കാനായി വാഹനങ്ങളിലെത്തുന്നവര്‍ക്ക് പകരം വാഹനം സജ്ജമാക്കുകയോ അല്ലെങ്കില്‍ പകരം ഡ്രൈവറെ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

വാഹനത്തില്‍ മദ്യപിക്കാനെത്തുന്നവര്‍ക്ക് ഡ്രൈവറുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ മദ്യപിച്ച ശേഷം വാഹനം ഓടിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും സിറ്റി പൊലീസ് അറിയിക്കുന്നു. കഴിഞ്ഞ വെള്ളി മുതല്‍ ഞായര്‍ വരെ നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച 178 പേരെ പൊലീസ് പിടികൂടിയിരുന്നു.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ അപകടങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിനായി ബാറുടമകള്‍ സഹകരിക്കണമെന്നാണ് പൊലീസ് അറിയിക്കുന്നത്. ബാറിനുള്ളിലും പുറത്തും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും സിറ്റി പൊലീസ് നിര്‍ദ്ദേശം നല്‍കിയത്.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ദൃശ്യങ്ങള്‍ പൊലീസ് ആവശ്യപ്പെടുമ്പോള്‍ നല്‍കണമെന്നും പൊലീസിന്റെ നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ