ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

ഭാര്യയ്ക്ക് അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ് സംഭവം നടന്നത്. പ്രദേശത്ത് കാവല്‍ക്കാരനായി ജോലി നോക്കുന്ന നേപ്പാളി യുവാവാണ് സംഭവത്തിന് പിന്നാലെ പിടിയിലായത്.

യുവാവിന് ഭാര്യയെ നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ 11ന് ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു ക്രൂരത ആരംഭിച്ചത്.

മൂര്‍ച്ചയേറിയ കൂര്‍ത്ത അഗ്രങ്ങളുള്ള ബ്ലേഡിന് സമാനമായ ആയുധം ഉപയോഗിച്ച് ആദ്യം യുവതിയുടെ ജനനേന്ദ്രിയത്തില്‍ മുകളിലും താഴെയുമായി ദ്വാരങ്ങള്‍ ഉണ്ടാക്കി. ദ്വാരങ്ങളിലേക്ക് ഇരുമ്പാണി തിരുകി കയറ്റിയ ശേഷം പിച്ചളയില്‍ തീര്‍ത്ത പൂട്ട് സ്ഥാപിക്കുകയായിരുന്നു. ക്രൂര കൃത്യത്തെ തുടര്‍ന്ന് യുവതിയുടെ അമിത രക്തശ്രാവം ഉണ്ടായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയത്തില്‍ സ്ഥാപിച്ച ആണികളും പൂട്ടും നീക്കം ചെയ്ത് ചികിത്സ ആരംഭിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം