ആധാര്‍ കാര്‍ഡ് സൗജന്യ പുതുക്കല്‍ തീയതി വീണ്ടും നീട്ടി; സെപ്റ്റംബറിന് ശേഷം ഫീസ് നല്‍കേണ്ടി വരും

ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. പുതിയ നിർദേശപ്രകാരം 2024 സെപ്റ്റംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. സെപ്റ്റംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്ത് വിട്ടത്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനും ഉൾപ്പെടെ എന്തിനും ഏതിനും ആധാർ കാർഡ് നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. മാത്രമല്ല ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.

അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്. 2024 സെപ്റ്റംബര്‍ 14 ന് ശേഷം ആധാർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയുമെങ്കിലും, ഫീസ് ബാധകമാകും. ഓൺലൈൻ അപ്‌ഡേറ്റുകൾക്ക് 25 രൂപയും ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾക്ക് 50 രൂപയും ഈടാക്കുമെന്നാണ് വിവരം.

ആദ്യം നീട്ടിയ സമയപരിധി 2024 ജൂണ്‍ 14 ആയിരുന്നു. എന്നാൽ ഇത് 2024 സെപ്റ്റംബര്‍ 14 ലേക്ക് വീണ്ടും നീട്ടുകയായിരുന്നു. ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ നിര്‍ബന്ധമായും കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. പേര്, വിലാസം, ജനനതീയതി, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.

തിരിച്ചറിയല്‍-മേല്‍വിലാസ രേഖകള്‍ myaadhaar.uidai.gov.in വഴി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കൂ. ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കണം.

ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവര്‍ക്കും നിലവിലുള്ള ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവയില്‍ മാറ്റം വന്നവര്‍ക്കും അക്ഷയ ആധാര്‍ കേന്ദ്രങ്ങള്‍ വഴി അപ്ഡേറ്റ് ചെയ്യാം. ഫോട്ടോ, ബയോമെട്രിക് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

Latest Stories

ഹെഡ്​ഗേവാർ വിഷയത്തിൽ പാലക്കാട് ​ന​ഗരസഭ യോ​ഗത്തിൽ കയ്യാങ്കളി; ചെയർപേഴ്സണെ കയ്യേറ്റം ചെയ്തു

പഹൽഗാം ആക്രമണത്തിൽ സർക്കാരിന്റെ സുരക്ഷാ വീഴ്ചയെ വിമർശിച്ചു; ഗായിക നേഹ സിംഗ് റാത്തോഡിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു

റെക്കോര്‍ഡുകള്‍ തിരുത്താനുള്ളത്, 'എമ്പുരാനെ' മറികടക്കുമോ 'തുടരും'? മൂന്ന് ദിവസം കൊണ്ട് ഗംഭീര കളക്ഷന്‍; റിപ്പോര്‍ട്ട് പുറത്ത്

'കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം മരവിപ്പിക്കില്ല, സഞ്ജീവ് ഭട്ടിന് ജാമ്യം നൽകില്ല'; ഹർജി തള്ളി സുപ്രീംകോടതി

IPL 2025: സച്ചിൻ മുതൽ രോഹിത് വരെ, വൈഭവിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം; ഇതിൽപ്പരം എന്ത് വേണമെന്ന് ആരാധകർ

സുധി ചേട്ടന്റെ മണമുള്ള പെര്‍ഫ്യൂം ഉപയോഗിച്ചിട്ടില്ല, അത് മണത്താല്‍ നിങ്ങളൊക്കെ ഓടും: രേണു സുധി

ഒന്നാം പ്രതി ആന്റോ ജോസഫ്; സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം

IPL 2025: ഇതുകൊണ്ടാണ് കോഹ്‌ലി ഇപ്പോഴും നിങ്ങൾ ഇതിഹാസമായി തുടരുന്നത്, ഡിസിക്ക് എതിരായ ജയത്തിന് പിന്നാലെ ഞെട്ടിച്ച് വിരാട്; വീഡിയോ കാണാം

എംബിബിഎസ് ഉപേക്ഷിച്ച് സിനിമയിലേക്ക്, അടൂരിനെ കാണാനെത്തി; 'പിറവി'യും 'വാനപ്രസ്ഥ'വും തുടര്‍ച്ചയായി കാനില്‍, മലയാളത്തിന്റെ ഷാജി എന്‍ കരുണ്‍

കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി