Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

പ്രപഞ്ചം നിലനില്‍ക്കുവോളം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് യുഐഡിഎഐ; സുപ്രീം കോടതിയിലെ ആണയിടലിന് മണിക്കൂറുകള്‍ക്കുള്ളില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി വീണ്ടും റിപ്പോര്‍ട്ട്

, 10:27 pm

പ്രപഞ്ചം നിലനില്‍ക്കുവോളം ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). സുപ്രിം കോടതിയില്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി വീണ്ടും റിപ്പോര്‍ട്ട്. ബിസിനസ് ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ ഇസഡ്ഡി നെറ്റാണ് ചോര്‍ച്ചയുടെ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നതെന്ന്് വെബ്‌സൈറ്റ് പറയുന്നു.

ആധാര്‍ ഉപയോക്താക്കളുടെ പേരുകളും 12 അക്ക തിരിച്ചറിയല്‍ നമ്പറും ബാങ്ക് വിവരങ്ങളുമാണ് ചോര്‍ന്നതെന്ന് വെബ്‌സൈറ്റ് പറയുന്നു. എന്നാല്‍ ഏതു കമ്പനിയില്‍നിന്നാണ് സുരക്ഷാ പിഴവ് സംഭവിച്ചതെന്നുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റ് പുറത്തുവിട്ടിട്ടില്ല.

ഭൂമിയിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍ ഉപയോഗിച്ചാലും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാവില്ലെന്നുമാണ് അതോറിറ്റി സുപ്രീം കോടതിയില്‍ അവകാശപ്പെട്ടത്.

2048 ബിറ്റ് എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ചാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും സെര്‍വര്‍ ഇന്ത്യയില്‍ത്തന്നെയായതിനാല്‍ വിദേശ കമ്പനികള്‍ ക്കുപോലും വിവരങ്ങള്‍ ചോര്‍ത്താനാവില്ലെന്നും സുപ്രീംകോടതിയില്‍ നടത്തിയ പവര്‍ പോയിന്റ് അവതരണത്തില്‍ അഥോറിറ്റി സിഇഒ അജയ് ഭൂഷണ്‍ പാണ്ഡേ പറഞ്ഞു.

ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കുപോലും കൈമാറിയിട്ടില്ല. 2048 ബിറ്റ് എന്‍ക്രിപ്ഷന്‍ കീ തകര്‍ത്ത് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുക അസാധ്യമാണ്. ദേശീയ അന്വേഷണ ഏജന്‍സികളൊന്നും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ആധാര്‍ വിവരങ്ങള്‍ ചോദിച്ചിട്ടില്ലെന്നും പാണ്ഡെ വ്യക്ത മാക്കി.

Advertisement