ആം ആദ്മി നേതാവ് സത്യേന്ദ്ര ജെയിന്‍ പുറത്തേക്ക്; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയില്‍ മോചിതനാകുന്നത് രണ്ട് വര്‍ഷത്തിന് ശേഷം

ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് കേസില്‍ ജാമ്യം നേടിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സത്യേന്ദ്ര ജെയിന് ജാമ്യം ലഭിക്കുന്നത്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് കേസില്‍ സത്യേന്ദ്ര ജെയിന് ജാമ്യം അനുവദിച്ചത്.

സത്യേന്ദ്ര ജെയിന്റെ ജാമ്യാപേക്ഷയെ ഇഡി കോടതിയില്‍ എതിര്‍ത്തു. സത്യേന്ദ്ര ജെയിന് ജാമ്യം അനുവദിച്ചാല്‍ അത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. എന്നാല്‍ വിചാരണയിലെ കാലതാമസവും നീണ്ടനാളത്തെ ജയില്‍വാസവും കണക്കിലെടുത്താണ് കോടതി കേസില്‍ ആം ആദ്മി നേതാവിന് ജാമ്യം അനുവദിച്ചത്.

5000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് കോടതി കേസില്‍ ജാമ്യം നല്‍കിയത്. ജെയിനുമായി ബന്ധപ്പെട്ട് നാല് കമ്പനികളില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. 2022 മെയ് 30ന് ആയിരുന്നു സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ