ഡല്‍ഹി പിടിക്കാന്‍ ആംആദ്മിയുടെ 15 വാഗ്ദാനങ്ങള്‍; ഓട്ടോ-ടാക്‌സി തൊഴിലാളികളും സ്ത്രീകളും ലക്ഷ്യം

ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്‍ പ്രഖ്യാപനങ്ങളുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. അരവിന്ദ് കെജ്രിവാള്‍ പുറത്തിറക്കിയ 15 ഗ്യാരന്റികളാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നത്. വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

അടിസ്ഥാന ജനവിഭാഗത്തെ ലക്ഷ്യമിട്ടാണ് ആംആദ്മി പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍. ഇതിനിടെ ആംആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രികയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. മദ്യനയ അഴിമതിയിലൂടെ കോടികളുടെ അഴിമതിയാണ് കഴിഞ്ഞ 11 വര്‍ഷമായി അരവിന്ദ് കെജ്രിവാള്‍ നടത്തിയതെന്നാണ് ബിജെപി ആരോപണം.

1 ഡല്‍ഹിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

2 സ്ത്രീകള്‍ക്ക് മഹിളാ സമ്മാന്‍ യോജനയിലൂടെ പ്രതിമാസം 2100 രൂപ നല്‍കും.

3 സഞ്ജീവനി യോജന വഴി 65 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ.

4 24 മണിക്കൂറും ശുദ്ധജലം ഉറപ്പാക്കും.

5 യമുന നദി ശുചീകരിക്കും.

6 ദളിത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ്.

7 എല്ലാ വിദ്യാര്‍ത്ഥികളും ബസ് നിരക്ക് 50 ശതമാനം കുറയ്ക്കും.

8 ഗുരുദ്വാരയിലെയും ക്ഷേത്രങ്ങളിലെയും പൂജാരിമാര്‍ക്ക് 18,000 രൂപ പ്രതിമാസം.

9 ചേരികളില്‍ വൈദ്യുതിയും വെള്ളവും സൗജന്യം.

10 അഴുക്കുചാലുകളുടെ അറ്റകുറ്റപ്പണിയും വിപുലീകരണവും

11സൗജന്യ റേഷന്‍

12 ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ പെണ്‍മക്കളുടെ വിവാഹത്തിന് 1 ലക്ഷം രൂപ ധനസഹായം.

13 ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി.

14 ഡല്‍ഹി മെട്രോയില്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്.

15 നിലവിലുള്ള എല്ലാ സൗജന്യ പദ്ധതികളും തുടരും.