രഘുറാം രാജനെ രാജ്യസഭയില്‍ എത്തിക്കാന്‍ ആംആദ്മി; നോട്ട് നിരോധനത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടാന്‍ സാധിക്കുമെന്ന് എഎപി

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയില്‍ എത്തിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ നീക്കം. രാജ്യസഭാ സീറ്റുകളെച്ചൊല്ലി ആംആദ്മി പാര്‍ട്ടിയില്‍ തര്‍ക്കം ഉണ്ടായതോടെയാണ് പൊതുസമ്മതനായ രഘുറാം രാജനെ പാര്‍ട്ടി സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അദേഹം താല്‍പര്യം പ്രകടിപ്പിച്ചില്ലന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രഘുറാം രാജനെ രാജ്യസഭയില്‍ എത്തിച്ചാല്‍ നോട്ട് നിരോധനത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

രാജ്യസഭാ സീറ്റിനായി ശക്തമായി രംഗത്തുള്ള വിമത നേതാവ് കുമാര്‍ വിശ്വാസിനെ മറ്റു നേതാക്കള്‍ എതിര്‍ക്കുന്നതാണ് എഎപിയിലെ തര്‍ക്കത്തിനു കാരണം. പാര്‍ട്ടിയിലെ ഒരു വിഭാഗം എംഎല്‍എമാരുടെയും നേതാക്കളുടെയും പിന്തുണയുള്ള കുമാര്‍ വിശ്വാസിന് സീറ്റു നിഷേധിച്ചാല്‍ അത് എഎപിയില്‍ നിലവിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ഭയം.

ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് അടുത്ത മാസം 16ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരു മല്‍സരിക്കണമെന്നതുമായി ബന്ധപ്പെട്ട് എഎപിയില്‍ തര്‍ക്കം രൂപപ്പെട്ടിരുന്നു. എഴുപതംഗ ഡല്‍ഹി നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള എഎപിക്ക് മൂന്നു സീറ്റിലേക്കും സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നിരിക്കെയാണ് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത ഉണ്ടായത്. ജനുവരി അഞ്ചിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ