'വനിത സംവരണം യാഥാർത്ഥ്യമാകുന്നത് കോഴിക്ക് മുല വരും എന്ന് പറയുന്നതുപോലെ' ; ബിജെപിക്ക് മുസ്ലീംവനിതകളുടെ പിന്തുണയെന്ന പ്രസ്താവന പരിഹാസമെന്ന് വിശദീകരിച്ച് അബ്ദുൾ വഹാബ് എംപി

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് രാജ്യ സഭയിൽ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി അബ്ദുൾ വഹാബ് എംപി. മുത്തലാക്കിൽ ബി ജെ പിക്ക് മുസ്ലീം വനിതകളുടെ പിന്തുണ ലഭിച്ചെന്ന് പറഞ്ഞത് പരിഹാസ രൂപത്തിൽ ആയിരുന്നു എന്നാണ്  വിശദീകരണം. അങ്ങനെ പിന്തുണ ലഭിച്ചെങ്കിൽ വനിതാ സംവരണത്തിൽ മുസ്ലിം സ്ത്രീകൾക്കും സംവരണം അനുവദിക്കൂ എന്നാണ് പറഞ്ഞതെന്നും എംപി വ്യക്തമാക്കി.

രാജ്യസഭയിലെ തന്‍റെ പരാമർശം വളച്ചൊടിക്കുകയായിരുന്നു. മുസ്ലിം സ്ത്രീകളിൽ നിന്ന് പിന്തുണ ലഭിച്ചെന്നത് ബിജെപിയുടെ അവകാശവാദമാണ്. വനിതാ സംവരണം യാഥാർത്ഥ്യമാകുന്നത് കോഴിക്ക് മുല വരും എന്ന് പറയുന്നതുപോലെയാണ്.സെൻസസും മണ്ഡല പുനർനിർണയവും നടത്തിയ ശേഷമേ സംവരണത്തെക്കുറിച്ച് ചർച്ച ചെയ്യാനാകൂ.2034ൽ വനിത സംവരണം വരുമോ എന്നത് സംശയമാണ്.ആത്മാർത്ഥതയുണ്ടെങ്കിൽ 2024ല്‍ തന്നെ ബിജെപിക്ക് ഇത് യാഥാർത്ഥ്യമാക്കാൻ ആവുന്നതേയുള്ളൂ. അബ്ദുൾ വഹാബ് എംപി പറഞ്ഞു.

ഒറ്റരാത്രി കൊണ്ടാണ് ജമ്മുകശ്മീരിന്‍റ പ്രത്യേക പദവി റദ്ദാക്കിയതെന്നും അബ്ദുൾ വഹാബ് എംപി ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം വനിത സംവരണ ബില്ലിന്‍റെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മുത്തലാഖുമായി ബന്ധപ്പെട്ട വഹാബിന്‍റെ പരാമര്‍ശം. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി എം പി രംഗത്ത് വന്നത്.

Latest Stories

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍

സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു