'അബ്യുസിവ് ബിജെപി അങ്കിൾ'; സുരേഷ് നഖുവയെ പരിഹസിച്ച് ധ്രുവ് റാഠി

ബിജെപി മുംബൈ യൂണിറ്റ് വക്താവ് സുരേഷ് നഖുവയെ പരിഹസിച്ച് യൂട്യൂബർ ധ്രുവ് റാഠി. മനനഷ്ടം ആരോപിച്ച് ബിജെപി നേതാവ് സുരേഷ് നഖുവ നൽകിയ ഹർജിയിൽ കോടതി സമൻസ് അയച്ചതിന് പിന്നാലെയാണ് ദ്രുവ് റാഠിയുടെ പരിഹാസം. അമ്മാവൻ്റെ അധിക്ഷേപ ചരിത്രം ഒരിക്കൽ കൂടി പരസ്യമാക്കുമെന്നും ദ്രുവ് പരിഹസിക്കുന്നു.

“അമ്മാവൻ എനിക്കെതിരെ 20 ലക്ഷം രൂപയുടെ കേസ് കോടതിയിൽ ഫയൽ ചെയ്‌തു. ഞാൻ അദ്ദേഹത്തെ അധിക്ഷേപിച്ചു എന്ന കാരണത്താൽ. എന്തുകൊണ്ടാണ് അവർ ഇത്രയധികം പരിഹസിക്കപ്പെടാൻ ആഗ്രഹിക്കുന്നത്? ഇപ്പോൾ അമ്മാവൻ്റെ അധിക്ഷേപ ചരിത്രം ഒരിക്കൽ കൂടി പരസ്യമാക്കും”- ദ്രുവ് റാഠിയുടെ എക്സ് പോസ്റ്റ്

ധ്രുവ് റാഠി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിൽ അക്രമവും അധിക്ഷേപകരവുമായ ട്രോളുകളുടെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു സുരേഷ് നഖുവ മാനനഷ്ട കേസ് നൽകിയത്. 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹരിയിലെ ആവശ്യം. കേസ് പരിഗണിച്ച കോടതി ധ്രുവ് റാഠിക്ക് സമൻസ് അയച്ചു. ധ്രുവിനെ കൂടാതെ മറ്റ് രണ്ട് പേർക്ക് കൂടി കോടതി സമൻസ് അയച്ചിട്ടുണ്ട്.

ജൂലൈ 7ന് അപ്‌പ്ലോഡ് ചെയ്‌ത വീഡിയോയിൽ റാഠി തന്നെ അക്രമവും അധിക്ഷേപകരവുമായ ട്രോളെന്നാണ് വിശേഷിപ്പിച്ചതെന്ന് ബിജെപി നേതാവ് ആരോപിക്കുന്നു.ഒരടിസ്ഥാനവുമില്ലാതെയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും തന്നെ അപമാനിക്കുകയാണ് ലക്ഷ്യമെന്നും ബിജെപി നേതാവ് പറഞ്ഞു. അഭിഭാഷകരായ രാഘവ് അവസ്‌തിയും മുകേഷ് ശർമ്മയുമാണ് നഖുവയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

“My Reply to Godi Youtubers | Elvish Yadav | Dhruv Rathee” എന്ന പേരിലുള്ള വീഡിയോ ആണ് ഇക്കഴിഞ്ഞ ദിവസം ധ്രുവ് റാഠി പുറത്തുവിട്ടത്. അതിലായിരുന്നു കേസിനാസ്പദമായ ആരോപണം. റാഠിയുടെ വീഡിയോ കാരണം വ്യാപകമായ അപമാനവും പരിഹാസവും നേരിടേണ്ടി വന്നിട്ടുണ്ടെന്നാരോപിച്ച് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം കേസ് പരിഗണിക്കുന്നത്‌ ഓഗസ്റ്റ് 6ലേക്ക് മാറ്റി.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍