ഹത്‌റസിലെ സത്സംഗിനിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 107 ആയി

ഉത്തര്‍പ്രദേശ് ഹത്‌റസില്‍ നടന്ന സത്സംഗത്തിന്റെ സമാപനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 107 ആയി. ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന ആത്മീയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ട്.

ഇതുവരെ 27 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മരിച്ചവരില്‍ 23 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുപിയില്‍ കനത്ത ചൂടാണ് നിലവിലെ കാലാവസ്ഥ. ഇതിനിടെയാണ് പരിപാടി നടത്തിയത്.

മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ വലിയ തിരക്കുണ്ടായതോടെ ശ്വാസ തടസം നേരിട്ട് ജനങ്ങള്‍ കൂട്ടത്തോടെ ഓടിയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ സംഭവ സ്ഥലത്ത് തുടരുന്നതായും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് എഡിജിപി, അലിഗഢ് പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

പിഎസ്സി കോഴ ആരോപണം: അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ലെന്ന് മുഖ്യമന്ത്രി; നടപടിയുണ്ടാകും

കുറേ കാരണവന്മാരെ നോക്കാനാണോ നമ്മൾ അമ്മയിൽ ചേരേണ്ടത് എന്നാണ് ആ നടൻ അന്ന് ചോദിച്ചത്, അയാളുടെ അച്ഛനെയും സംഘടന സഹായിച്ചിട്ടുണ്ട്: ഇടവേള ബാബു

കോഹ്‌ലിക്ക് പകരക്കാരനായി സഞ്ജു വേണ്ട, ഇറങ്ങേണ്ടത് 'റോള്‍സ് റോയ്‌സ്'; ആവശ്യവുമായി മുന്‍ നായകന്‍

മേക്കോവര്‍ ഞെട്ടിച്ചു, ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വിമര്‍ശനം; മറുപടിയുമായി മഡോണ സെബാസ്റ്റിയന്‍

സര്‍ക്കാര്‍ നിര്‍ദേശം തള്ളി; സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം തുടങ്ങി; വലഞ്ഞ് പൊതുജനം

എട്ടാം വയസിൽ സംഭവിച്ച കാര്യത്തേക്കുറിച്ച് പറയുകയാണെങ്കിൽ, അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓർമയുണ്ട്: ഗൗരി ലക്ഷ്മി

'കശ്മീരിൽ ഭീകരർ താമസിച്ചത് ഒളിസങ്കേതത്തിൽ'; ബങ്കറുകൾ കണ്ടെത്തി, പ്രാദേശിക സഹായം സംബന്ധിച്ച് അന്വേഷണം

'തീതുപ്പും ബൈക്കിൽ അഭ്യാസം': യുവാവിനെ കണ്ടെത്തി; കേസെടുത്ത് എംവിഡി, വാഹന രജിസ്ട്രേഷൻ അച്ഛന്റെ പേരിൽ

അവൻ ടി 20 കളിക്കുന്നത് കണ്ട് പഠിച്ചാൽ ബാബർ രക്ഷപെടും, ഇന്ത്യൻ താരത്തെ മാതൃകയാക്കാൻ നിർദേശം

കൂട്ടം തെറ്റിപ്പോയ സിംഹകുട്ടികളെ ഒരുമിച്ചു നിര്‍ത്തി വേട്ടയാടാന്‍ പഠിപ്പിച്ച നായകന്‍, ഒരു കാലഘട്ടത്തിന്‍റെ തന്നെ വികാരമായ ദാദയ്ക്ക് 52ാം ജന്മദിനം