ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടം: കുടുങ്ങിയ യുവാക്കളെ കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളം; ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിച്ച് നാട്ടുകാർ

ട്രക്കിന്റെ മുൻ ചക്രത്തിനിടയിലും, അടിയിലും പെട്ട് രണ്ട് യുവാക്കൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഉത്തർപ്രദേശ് സ്വദേശികളെയും കൊണ്ട് ട്രക്ക് നീങ്ങിയത് മൂന്നൂറ് മീറ്ററോളമാണ്. വീഡിയോ ദൃഷ്യങ്ങൾ പുറത്ത് വന്നു.

ട്രക്കിന്റെ മുൻ ഭാഗത്ത് കുടുങ്ങിയ ഒരു യുവാവ് ജീവന് വേണ്ടി അലറി കരയുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാണാം. എന്നാൽ ആ സമയത്തും ട്രക്ക് വളരെ വേഗത്തിലാണ് പോയിരുന്നത്. യുവാവിന്റെ തല പുറത്തേക്കും, ശരീരം ടയറിന്റെ ഭാഗത്ത് കുടുങ്ങിയുമാണ് കിടന്നിരുന്നത്.

സാക്കിർ എന്ന യുവാവും മറ്റൊരു യുവാവുമാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ട്രക്ക് പെട്ടന്ന് വേഗത കൂട്ടിയതാണ് അപകടത്തിന് കാരണമായത്.

Read more

ജീവന് വേണ്ടി യുവാവ് കരഞ്ഞ് വിളിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഇത് കണ്ട മറ്റൊരു വാഹനമാണ് ട്രക്ക് നിർത്തിച്ചത്. വണ്ടി നിർത്തിയ ഉടനെ തന്നെ ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിക്കുകയും, മർദിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. പരിക്കുകളോടെ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.