മകന് എതിരെ കൊലക്കുറ്റത്തിന് കേസ്; അമിത് ഷായെ കണ്ട് ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ മന്ത്രി അജയ് മിശ്രയുടെ മകൻ കർഷകരുടെ മേൽ വാഹനം ഇടിച്ചു കയറ്റി കൊലപ്പെടുത്തിയെന്ന ആരോപണം ഉയരുകയും പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് കൂടിക്കാഴ്ച.

ലഖിംപൂർ ഖേരിയിൽ ഞായറാഴ്ച ഒരു പരിപാടിക്കായി അജയ് മിശ്ര വരാനിരിക്കെ മന്ത്രിയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു.

മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു കാർ പ്രതിഷേധക്കാർക്ക് മുകളിലൂടെ പാഞ്ഞുവെന്നാണ് ആരോപണം. വാഹനം മന്ത്രിയുടെ മകൻ ആശിഷ് മിശ്രയാണ് ഓടിച്ചതെന്നും കർഷകർ ആരോപിച്ചു.

സംഭവസ്ഥലത്ത് പോലും ഉണ്ടായിരുന്നില്ല എന്നാണ് മന്ത്രിയും ആശിഷ് മിശ്രയും അവകാശപ്പെടുന്നത്. ആശിഷ് മിശ്രയ്‌ക്കെതിരെ യു.പി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം