കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയെ വധശിക്ഷക്ക് വിധിച്ചു

കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരിക്ക് പാക് തീവ്രവാദവിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് ലാഹോർ മുള്‍ട്ടാന്‍ സ്വദേശി ഷമീറയെ പ്രകോപിപ്പിതയാക്കിയത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. കാമുകനായ സദാഖത് അലി (23) യെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷം ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഷമീറ കോടതിയില്‍ കുറ്റം സമ്മതിച്ചു. കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് യുവതി കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. “അയാള്‍ എന്നെ ഒഴിവാക്കുകയും മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

എനിക്ക് അവഗണന സഹിക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ടാണ് ആസിഡ് ഒഴിക്കേണ്ടി വന്നത്. എന്നാല്‍ കൊലപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. അയാള്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നത് തടയുക മാത്രമായിരുന്നു ലക്ഷ്യം.” ഷമീറ മൊഴി നല്‍കി.