നടി ചിത്ര അന്തരിച്ചു

പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജപാര്‍വൈയാണ് ആദ്യസിനിമ. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകര്‍ക്കൊപ്പവും ചിത്ര അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്. ചെന്നൈയിലെ വസതിയിലാണ് അന്ത്യം.

Read more

കൊച്ചിയില്‍ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ല്‍ ജനിച്ചു. കൊച്ചി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിച്ചു. അച്ഛന്‍ മൈലാപ്പൂരില്‍ റെയില്‍വേയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നതിനാല്‍ പിന്നീട് ഐസിഎഫ് സ്‌കൂളിലാണ് പഠിച്ചത്. 1990ല്‍ വിജയരാഘവനെ വിവാഹം ചെയ്തു. ശ്രുതി എന്ന മകളുണ്ട്.