അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍; പിടികൂടിയത് നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍; നടപടി ഹൈക്കോടതി നിലപാട് കടുപ്പിച്ചപ്പോള്‍

തെലുങ്കര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി ഒളിവില്‍ പോയ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരബാദില്‍ നിന്നാണ് നടിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.

കച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി. 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. പരാമര്‍ശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

തെലുങ്ക് സംസാരിക്കുന്ന സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം പൊതുപരിപാടിയില്‍ സംസാരിച്ചതിനു പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് കസ്തൂരി കോടതിയെ സമീപിച്ചത്.

വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഹര്‍ജി തള്ളിയതോടെ, ഒളിവില്‍ പോയ കസ്തൂരിയെ അറസ്റ്റ് ചെയ്യാനായി രണ്ട് പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു.

ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്. കസ്തൂരി മുന്‍കൂര്‍ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രൂക്ഷവിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. പൊട്ടിത്തെറിക്കാന്‍ പോകുന്ന ബോംബ് പോലെയാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്. മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.

Latest Stories

മുസ്ലീം ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി; തളി ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്ന് സന്ദീപ് വാര്യര്‍

'വീണ്ടും സെവൻ അപ്പ്' നേഷൻസ് ലീഗിൽ ബോസ്നിയയെ തകർത്ത് ജർമനി

'സന്ദീപിന്റെ കോൺഗ്രസ്സ് പ്രവേശനം മാധ്യമങ്ങൾ മഹത്വവൽക്കരിക്കുന്നു'; ലീഗ് ബാബറി മസ്ജിദ് തകർത്ത കോൺഗ്രസിനൊപ്പം നിന്നു: മുഖ്യമന്ത്രി

'ഷൂട്ടിംഗിനിടെ പകുതി സമയവും ഇരുവരും കാരവാനില്‍, സിനിമ പെട്ടെന്ന് തീര്‍ത്തില്ല, ചെലവ് ഇരട്ടിയായി'

'ഞങ്ങൾ ഒന്നിക്കുന്നു... വിധിയെ തടുക്കാൻ ആർക്കും കഴിയില്ല'; അനശ്വരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിജു സണ്ണി

വഖഫ് ഭൂമി വിഷയത്തില്‍ ഇടതു, വലതു മുന്നണികള്‍ക്ക് വീഴ്ച്ച പറ്റി; മുനമ്പം ബിജെപി മുതലെടുക്കുകയാണെന്ന് ആരോപിച്ച് തലയൂരുന്നുവെന്ന് തലശേരി ആര്‍ച്ച്ബിഷപ് ജോസഫ് പാംപ്ലാനി

കുറുവാപ്പേടിയില്‍ അല്‍പ്പം ആശ്വാസം; മണ്ണഞ്ചേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയത് സന്തോഷ് ശെല്‍വം തന്നെയെന്ന് പൊലീസ്

പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം; സമാധാനം പുനസ്ഥാപിക്കാൻ മുൻകൈ എടുക്കണം: രാഹുൽ ഗാന്ധി

'അങ്ങനൊരു നിയമമില്ല'; ഗൗതം ഗംഭീറിനെ ഒതുക്കാന്‍ ഓസീസ് താരങ്ങള്‍ക്കൊപ്പം കൂടി വോണ്‍

'നിങ്ങൾക്ക് നാണമില്ലേ, നിങ്ങളുടെ കൺമുന്നിൽ ഇതൊക്കെ നടന്നിട്ടും....'; നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചിരുന്നു; തുറന്ന് പറഞ്ഞ് രാധിക