അദാനിക്കേസില്‍ സുപ്രീം കോടതി വിശ്വാസ്യത ഉയര്‍ത്തിയില്ല; മാധ്യമങ്ങളെയടക്കം അപകടത്തിലാക്കും; നിരാശാജനകവും ദൗര്‍ഭാഗ്യകരവുമെന്ന് സിപിഎം

അദാനിക്കേസില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധി നിരാശാജനകവും ദൗര്‍ഭാഗ്യകരവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. നിയമപരമായി അധികാരമുള്ള ഏജന്‍സിയായ സെബി അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ ത്വരിതഗതിയില്‍ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ല. അദാനിയുടെ നിയമവിരുദ്ധ പ്രവൃത്തികളെ കുറിച്ച് 2014ല്‍ തന്നെ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് സെബിയെ അറിയിച്ചതാണ്.

അദാനിക്കെതിരായ ആരോപണങ്ങള്‍ സെബി അന്വേഷിച്ചുവരികയാണെന്ന് 2021ല്‍ പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍, കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സെബി ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. ഈ പരാതികളുടെ മേല്‍ സെബി നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കാതെ സെബിയുടെ നിഷേധം കോടതി മുഖവിലയ്ക്ക് എടുത്തത് അത്ഭുതകരമാണ്.

രണ്ടാമതായി, ‘ആത്യന്തിക ഗുണഭോക്താവ്’ ആരാണെന്നത് മറച്ചുവയ്ക്കാന്‍ സെബി സ്വന്തം ചട്ടങ്ങള്‍ തിരുത്തുകയും ഒട്ടും സുതാര്യതയില്ലാതെ പ്രവൃത്തിക്കുകയും ചെയ്തു. ഇത്തരം ഭേദഗതികള്‍ സെബിയുടെ നിയമപരമായ അധികാരത്തെ പ്രതികൂലമായി ബാധിച്ച അന്തരീക്ഷത്തിലാണ് അന്വേഷണം നടന്നതെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നാല്‍ ‘ആത്യന്തിക ഗുണഭോക്താവും’ വിദേശ നിക്ഷേപകരും തമ്മിലുള്ള ബന്ധം മറച്ചുപിടിക്കാന്‍ സഹായിക്കുന്ന ഈ ഭേദഗതികള്‍ക്ക് സുപ്രീംകോടതി അംഗീകാരം നല്‍കുകയാണ് ചെയ്തത്.

മൂന്നാമതായി, ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകളില്‍ ‘ചട്ട ലംഘനം’ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാനും അതിന്മേല്‍ നടപടി എടുക്കാനും കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്ന വിധിയാണ് വന്നിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയടക്കം ഈ സമീപനം അപകടത്തിലാക്കും. സുപ്രീം കോടതിയുടെ വിശ്വാസ്യത ഉയര്‍ത്തുന്ന വിധിയല്ല ഇത്.

Latest Stories

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍