അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവ്

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലസൂചകങ്ങള്‍ പുറത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റവുമധികം അടുപ്പമുളള് അദാനി ഗ്രൂപ്പിന്റെ ഷെയര്‍ മൂല്യം ഏഴു ശതമാനം ഇടിഞ്ഞു. അദാനി പവ്വറിന്റെ മൂല്യത്തില്‍ ഏഴു ശതമാനം ഇടിവുണ്ടായപ്പോള്‍ ആദാനി പോര്‍ട്ട്‌സിന്റെ ഷെയറില്‍ നാല് ശതമാനമാണ് കുറഞ്ഞത്.

ഗുജറാത്തില്‍ നിന്നുള്ള അദാനി ഗ്രൂപ്പ് നരേന്ദ്ര മോദിയുമായി ഏറ്റവും അടുപ്പമുള്ള വ്യവസായ ഗ്രൂപ്പാണ്. ഗുജറാത്ത്് തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ ബി.ജെ.പിയ്ക്കും നരേന്ദ്രമോദിക്കും ഒരുപോലെ നിര്‍ണായകമായിരുന്നു.

2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയക്ക് അടി പതറുമെന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നതെന്ന തിരിച്ചറിവിലാണ് ഓഹരി വിപണി അദാനി ഗ്രൂപ്പിനോട് പ്രതികരിക്കുന്നത്. മുബൈ വിപണിയില്‍ ഒരു ഘട്ടത്തില്‍ 800 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. നിഫ്റ്റി 200 ഉം.