നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ടെന്‍ഷന്‍ ആകേണ്ട. ഓണ്‍ലൈനായി 50 രൂപ അടച്ച് പുതിയ പ്രിന്റഡ് കാര്‍ഡിന് ഓര്‍ഡര്‍ നല്‍കാം. എം ആധാര്‍ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് പുതിയ കാര്‍ഡിന് അപേക്ഷിക്കേണ്ടത്.
15 ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് വീട്ടിലെത്തും. “ആധാര്‍ റീപ്രിന്റ്” ഉള്‍പ്പടെയുളള സേവനങ്ങളാണ് ആപ്പ് വഴി ലഭ്യമാക്കുന്നത്. പ്രിന്റഡ് ആധാര്‍ കാര്‍ഡിനു പകരം എംആധാറിലുള്ള ഡിജിറ്റല്‍ ആധാറും ഇനി എവിടെയും ഉപയോഗിക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.മലയാളം ഉള്‍പ്പടെ 13 ഭാഷകളിലുള്ള പിന്തുണയും പുതിയ ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഐഒഎസ് ആപ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ബയോമെട്രിക് ലോക്ക്- നിങ്ങളുടെ വിരലടയാളം, ഐറിസ് (കണ്ണ് പരിശോധന) എന്നിവ ഉപയോഗിച്ചുള്ള ആധാര്‍ ഇടപാടുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും. ആധാര്‍ നമ്പര്‍ ഒരു ഇടപാടുകള്‍ക്കും ഉപയോഗിക്കേണ്ടതില്ലെന്നു തോന്നിയാല്‍ ആധാര്‍ ലോക്ക് ചെയ്യാം.
വെര്‍ച്വല്‍ ഐഡി- 12 അക്കം ഉള്ള യഥാര്‍ഥ ആധാറിനു പകരം 16 അക്കം ഉള്ള വെര്‍ച്വല്‍ ഐഡി നമ്പര്‍ ഉപയോഗിക്കാനാകും. ആധാര്‍ നമ്പര്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്നതു തടയാനാണിത്. ഇത്തരത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്ന സേവനങ്ങളും ആപ്പ് വഴി സാധ്യമാണ്.