ആധാറിന് മേമ്പൂട്ട് വരുന്നു; ഇനി വിവരങ്ങള്‍ ചോരില്ലത്രെ!

500 രൂപയ്്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന വിവാദങ്ങള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്കിടെ ഇത് കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് പുതിയ പൂട്ടുമായി യു ഐ ഡി എ ഐ. ആധാര്‍ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് ആധാര്‍ വെബ്‌സൈറ്റില്‍ നിന്ന്ു തന്നെ ശേഖരിക്കാവുന്ന സവിശേഷ നമ്പറാണ് ഇതിനായി ഉപയോഗിക്കുക.

നിലവില്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പറാണ് നല്‍കേണ്ടത്. ഇതാണ് വിവരങ്ങള്‍ ചോരുവാന്‍ പലപ്പോഴും കാരണമാകുന്നതെന്ന നിഗമനത്തിലാണ് പുതിയ മാര്‍ഗം ആലോചിച്ചത്. ഇനിമുതല്‍ ഇത്തരം സേവനങ്ങള്‍ക്ക് ആധാര്‍ നമ്പറിന് പകരം ഒരു താത്കാലിക നമ്പര്‍ ഏര്‍പ്പെടുത്തും. 12 അക്കമാണ് ആധാര്‍ നമ്പര്‍ എങ്കില്‍ താത്കാലിക നമ്പര്‍ 16 അക്കമാണ്. ആധാര്‍ കാര്‍ഡുള്ള ഏതൊരാള്‍ക്കും ആധാര്‍ വെബ്‌സൈറ്റില്‍ നിന്ന് ഈ നമ്പര്‍ ലഭിക്കും. ആവശ്യാനുസരണം നമ്പര്‍ മാറ്റി സുരക്ഷ ഉറപ്പു വരുത്തുകയുമാകാം. പേര്,വിലാസം, ഫോട്ടോ എന്നിവയടക്കമുള്ള ബയോമെട്രിക് വിവരങ്ങള്‍ ഈ നമ്പരില്‍ ലഭിക്കും. സിം കാര്‍ഡെടുക്കാനും മറ്റുമുള്ള ഏതാണ്ടെല്ലാ ആവശ്യങ്ങള്‍ക്കും ്ഈ നമ്പര്‍ മതിയാകും. ആധാറിലെ വിവരങ്ങള്‍ പരിമിതപെടുത്തിയ നമ്പറാണ് ഇത്.

ആധാറുള്ള ആര്‍ക്കും വെബ്‌സൈറ്റില്‍ നിന്ന് പുതിയ ഐ ഡി ഡൗണ്‍ലോഡ് ചെയ്യാം. പുതിയ നമ്പര്‍ ലഭിക്കുന്നതോടെ നിലവിലുള്ളത് ഇല്ലാതാകും. ഇതോടൊപ്പം തന്നെ ആവശ്യാനുസരണം ആവശ്യമുള്ള വിവരങ്ങള്‍ മാത്രം നല്‍കുന്ന “ലിമിറ്റഡ് കെ വൈ സി” സംവിധാനവും ഏര്‍പ്പെടുത്തും. ഇപ്പോള്‍ എല്ലാ സേവനങ്ങള്‍ക്കും എല്ലാ വിവരവും കൈമാറുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്റെ ആവശ്യമുണ്ടാകാറില്ല. ഉദാഹരണത്തിന് സിം കാര്‍ഡെഡുക്കാന്‍ നിര്‍ണായക വിവരങ്ങള്‍ മുഴുവന്‍ കൈവശപ്പെടുത്തേണ്ട് ആവശ്യമില്ല. മാര്‍ച്ച് ഒന്നുമുതലാണിത് പ്രാവര്‍ത്തീകമാകുക.