ആധാറില്‍ പുതിയ ഫോട്ടോ ചേര്‍ക്കുന്നതിനോ മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവ മാറ്റുന്നതിനോ രേഖകള്‍ നല്‍കേണ്ടതില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി. ആധാര്‍ സെന്ററില്‍ നേരിട്ടെത്തി ഈ മാറ്റങ്ങള്‍ വരുത്താനാവുമെന്ന് അതോറിറ്റി അറിയിച്ചു.
വിരലടയാളം, ഐറിസ് സ്‌കാന്‍, ലിംഗം എന്നിവ മാറ്റുന്നതിനും രേഖകളുടെ ആവശ്യമില്ല. പേര്, വിലാസം, ജനനതിയതി എന്നിവ ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ അതോറിറ്റി അറിയിച്ചിരുന്നു.
ആധാര്‍ സേവ കേന്ദ്രയില്‍ ലഭിക്കുന്ന സേവനങ്ങള്‍:
പുതിയതായി ആധാര്‍ എടുക്കല്‍
പേര് മാറ്റം
വിലാസം മാറ്റം
മൊബൈല്‍ നമ്പര്‍ പുതിയത് ചേര്‍ക്കല്‍
ഇമെയില്‍ ഐഡി പുതുക്കല്‍
ജനന തിയതി അപ്ഡേഷന്‍
ബയോമെട്രിക്(ഫോട്ടോ, വിരലടയാളം, നേത്രപടലം) അപ്ഡേഷന്‍
Read more
ജനന തിയതി ഒരുതവണയും പേര് രണ്ടുതവണയും ലിംഗം ഒരു തവണയും മാറ്റാം. വിലാസം മാറ്റാന്‍ ആധാര്‍ സേവന കേന്ദ്രത്തില്‍ നേരിട്ട് എത്തണമെന്നില്ല. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇത് ഓണ്‍ലൈന്‍ വഴി സാധ്യമാവും.