പ്രദേശവാസികള്‍ക്ക് പ്രവേശനം സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാട്ടര്‍ തീം പാര്‍ക്ക് തകര്‍ത്ത് ജനക്കൂട്ടം. രാജസ്ഥാനിലെ ചിറ്റോര്‍ഗഢ് ജില്ലയിലെ ഹാമിര്‍ഗഢിലെ കിംഗ്‌സ് വാട്ടര്‍ പാര്‍ക്കിലാണ് അതിക്രമം നടന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ജെസിബിയുമായെത്തിയാണ് ജനക്കൂട്ടം പാര്‍ക്ക് തകര്‍ത്തത്.
150ഓളം ആളുകളാണ് പാര്‍ക്കില്‍ അതിക്രമം നടത്തിയതെന്നാണ് വിവരം. പാര്‍ക്കിലെ നിരക്കിനെ ചൊല്ലി പ്രദേശവാസികളായ ചില യുവാക്കള്‍ പാര്‍ക്ക് ജീവനക്കാരുമായി വഴക്കിട്ടതാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശവാസികള്‍ക്ക് പ്രവേശനം സൗജന്യമാക്കണമെന്നും ഒരു വിഭാഗം യുവാക്കള്‍ പാര്‍ക്ക് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.
പാര്‍ക്ക് അധികൃതര്‍ ഇത് അനുവദിക്കാതെ വന്നതോടെ സ്ഥലത്തേക്ക് കൂടുതല്‍ യുവാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഇതോടെ സംഘര്‍ഷം രൂക്ഷമായി. ഇരച്ചെത്തിയ സോണിയാനയിലെയും സമീപ പ്രദേശങ്ങളിലെയും ആളുകള്‍ പാര്‍ക്കില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയായിരുന്നു. ഇവര്‍ കൊണ്ടുവന്ന ജെസിബി ഉപയോഗിച്ച് നീന്തല്‍ക്കുളത്തിന്റെ ഭിത്തിയും തകര്‍ത്തിരുന്നു.
ആള്‍ക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ പാര്‍ക്കിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രയാസപ്പെട്ടു. അക്രമികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
वायरल वीडियो राजस्थान के चित्तौड़गढ़ जिले के एक वॉटर पार्क का बताया जाता है। कहा जा रहा है कि फ्री एंट्री न देने पर यह कार्रवाई की गई। जिस वक़्त बुलडोज़र चला, वॉटर पार्क में लगभग सौ लोग मौजूद थे। इस कार्रवाई से वहाँ मची अफ़रातफ़री साफ़ देखी जा सकती है। pic.twitter.com/swuWuOdKMb
— SANJAY TRIPATHI (@sanjayjourno) June 7, 2024
Read more