പ്രവേശനം സൗജന്യമാക്കിയില്ല; ജെസിബി ഉപയോഗിച്ച് വാട്ടര്‍ തീം പാര്‍ക്ക് തകര്‍ത്ത് ജനക്കൂട്ടം; ചിതറിയോടി സന്ദര്‍ശകര്‍

പ്രദേശവാസികള്‍ക്ക് പ്രവേശനം സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാട്ടര്‍ തീം പാര്‍ക്ക് തകര്‍ത്ത് ജനക്കൂട്ടം. രാജസ്ഥാനിലെ ചിറ്റോര്‍ഗഢ് ജില്ലയിലെ ഹാമിര്‍ഗഢിലെ കിംഗ്‌സ് വാട്ടര്‍ പാര്‍ക്കിലാണ് അതിക്രമം നടന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ജെസിബിയുമായെത്തിയാണ് ജനക്കൂട്ടം പാര്‍ക്ക് തകര്‍ത്തത്.

150ഓളം ആളുകളാണ് പാര്‍ക്കില്‍ അതിക്രമം നടത്തിയതെന്നാണ് വിവരം. പാര്‍ക്കിലെ നിരക്കിനെ ചൊല്ലി പ്രദേശവാസികളായ ചില യുവാക്കള്‍ പാര്‍ക്ക് ജീവനക്കാരുമായി വഴക്കിട്ടതാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശവാസികള്‍ക്ക് പ്രവേശനം സൗജന്യമാക്കണമെന്നും ഒരു വിഭാഗം യുവാക്കള്‍ പാര്‍ക്ക് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.

പാര്‍ക്ക് അധികൃതര്‍ ഇത് അനുവദിക്കാതെ വന്നതോടെ സ്ഥലത്തേക്ക് കൂടുതല്‍ യുവാക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഇതോടെ സംഘര്‍ഷം രൂക്ഷമായി. ഇരച്ചെത്തിയ സോണിയാനയിലെയും സമീപ പ്രദേശങ്ങളിലെയും ആളുകള്‍ പാര്‍ക്കില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയായിരുന്നു. ഇവര്‍ കൊണ്ടുവന്ന ജെസിബി ഉപയോഗിച്ച് നീന്തല്‍ക്കുളത്തിന്റെ ഭിത്തിയും തകര്‍ത്തിരുന്നു.

ആള്‍ക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ പാര്‍ക്കിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രയാസപ്പെട്ടു. അക്രമികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ