ബിഹാറില്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് മുസഫര്‍പൂര്‍ എംപി അജയ് നിഷാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപിയിലെ എല്ലാ ചുമതലകളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും താന്‍ രാജി വച്ചതായി അജയ് നിഷാദ് സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു.
തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച സംഭവത്തില്‍ ബിജെപിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്നായിരുന്നു അജയ് എക്‌സില്‍ കുറിച്ചത്. രണ്ട് തവണ അജയ് മുസഫര്‍പൂര്‍ മണ്ഡലത്തില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019ല്‍ നാല് ലക്ഷത്തോളം വോട്ട് നേടിയാണ് അജയ് നിഷാദ് വിജയിച്ചത്.
എന്നാല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അജയ് നിഷാദിന് സീറ്റ് നിഷേധിക്കുകയായിരുന്നു. രാജ് ഭൂഷണ്‍ ആണ് ഇത്തവണ മുസഫര്‍പൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി.