തൃണമൂല്‍ കോണ്‍ഗ്രസുമായി അടുപ്പം കാണിക്കുന്നു, അതൃപ്തി അറിയിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം; ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രം അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.

മമതയുമായി ഗവര്‍ണര്‍ പ്രകടിപ്പിക്കുന്ന ചങ്ങാത്തത്തില്‍ ബി.ജെ.പി. നേതാക്കള്‍ അസ്വസ്ഥരാണ്. ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ സെറോക്സ് മെഷീനായി എന്നായിരുന്നു രാജ്യസഭാ എം.പി. സ്വപന്‍ദാസ് ഗുപ്തയുടെ ആരോപണം. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങളില്‍ നീരസം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഗവര്‍ണര്‍ ക്ഷണിച്ച പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന ‘ജയ് ബംഗ്ല’ എന്ന മുദ്രാവാക്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത പരിപാടിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയിരുന്നു. ഇതാണ് സംസ്ഥാന ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചത്.

ഗവര്‍ണര്‍ക്കെതിരായ ബിജെപിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുടെ വഴിയല്ല നിലവിലെ ഗവര്‍ണര്‍ സ്വീകരിച്ചത്. അതിനാലാണ് സ്വപന്‍ദാസ് ഗുപ്ത വിമര്‍ശനവുമായി രംഗത്തെത്തിയതെന്ന് തൃണമൂല്‍ എം.പി. സൗഗത റോയ് പറഞ്ഞു.

Latest Stories

BRA V/S ARG: ഈ കണക്കിനാണ് കളിയെങ്കിൽ കൊട്ട നിറച്ച് കിട്ടും; ജയിച്ചെങ്കിലും ബ്രസീലിന് കിട്ടാൻ പോകുന്നത് വമ്പൻ പണി

യുഎഇയിലെ ഏറ്റവും വലിയ പ്രീമിയം ഡെവലപ്പറായ എമാർ ഇന്ത്യയിലേക്ക്; അദാനി ഗ്രൂപ്പുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്

സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പക; സൂരജ് വധക്കേസിൽ സിപിഎം പ്രവർത്തകരായ 9 പ്രതികൾ കുറ്റക്കാർ, പ്രതിപട്ടികയിൽ ടിപി വധക്കേസ് പ്രതികളും

IPL 2025: തുടക്കം തന്നെ പണിയാണല്ലോ, ആർസിബി കെകെആർ മത്സരം നടക്കില്ല? റിപ്പോർട്ട് ഇങ്ങനെ

'ആശമാരുടെ സമരം ഒത്തുതീർപ്പാർക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു, സമരം ന്യായം'; വി ഡി സതീശൻ

ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിനാല്‍ എന്നെ വിമര്‍ശിക്കുന്നു, എത്ര പേര്‍ക്ക് എന്നേക്കാള്‍ നന്നായി എഴുതാനും വായിക്കാനും അറിയാം: പൃഥ്വിരാജ്

ചൈനയുമായുള്ള യുദ്ധത്തിനുള്ള അതീവ രഹസ്യ പദ്ധതി; എലോൺ മസ്കിനെ അറിയിക്കാൻ വിസമ്മതിച്ച് ഡൊണാൾഡ് ട്രംപ്

IPL 2025: എല്ലാവർക്കും എന്നെ വേണമായിരുന്നു, ലേലത്തിന് മുമ്പ് തന്നെ കിട്ടിയത് വമ്പൻ ഓഫറുകൾ; പക്ഷെ ഞാൻ...; വമ്പൻ വെളിപ്പെടുത്തലുമായി ഇന്ത്യൻ യുവതാരം

'ആശമാരുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും'; നിയമസഭയിൽ എംബി രാജേഷ്

രണ്ടര വർഷത്തിനിടെ 38 യാത്രകൾ, ചെലവ് 258 കോടി; മോദിയുടെ വിദേശ യാത്രകളുടെ കണക്ക് രാജ്യസഭയിൽ