ചന്ദ്രയാന്‍-3യുടെ ചരിത്ര വിജയത്തിന് പിന്നാലെ സൂര്യനെ ലക്ഷ്യം വച്ച് ഇന്ത്യ. ഐഎസ്ആര്‍ഒയുടെ സൗര്യ നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍.വണ്‍ അടുത്ത മാസം ആദ്യം വിക്ഷേപിക്കും. ഇന്ത്യയുടെ ആദ്യത്തെ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യമാണ് ആദിത്യ.
ഭൂനിരപ്പില്‍ നിന്നു 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ചിയന്‍ പോയിന്റായ എല്‍.വണിലേക്കാണ് ആദിത്യ ലക്ഷം വയ്ക്കുന്നത്. ഈ പോയിന്റില്‍ നിന്ന് തടസങ്ങളില്ലാത മുഴുവന്‍ സമയവും സൂര്യനെ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഉപഗ്രഹത്തെ ലോ എനര്‍ജി ഓര്‍ബിറ്റ് ട്രാന്‍സഫര്‍ രീതിയില്‍ പലഘട്ടങ്ങളായാണ് നിര്‍ദിഷ്ട സ്ഥലത്ത് എത്തിക്കുക. ഇതിനായി ഉപഗ്രഹത്തിലുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് ഉപയോഗിക്കും.
നാല് മാസം നീണ്ട യാത്രയാണ് തീരുമാനിച്ചിരിക്കുന്നത്. 5 വര്‍ഷവും രണ്ട് മാസവുമാണ് ദൗത്യത്തിന്റെ കാലവധി. സെപ്റ്റംബര്‍ രണ്ടിനോ നാലിനോ ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും ആദിത്യ എല്‍.വണ്‍ വിക്ഷേപിക്കുക.