തിരഞ്ഞെടുപ്പിലെ പ്രചാരണപ്രവര്‍ത്തനങ്ങല്‍ അവസാനിച്ചതോടെ ഊരും പേരുമില്ലാതെ തുടങ്ങി വിവാദത്തിലായ നമോ ടി വി യും അപ്രത്യക്ഷമായി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് മാര്‍ച്ച് 30 നാണ് രാജ്യത്താകമാനം പ്രധാന ഡിടിഎച്ച് പ്ലാറ്റ്‌ഫോമിലൂടെ ചാനല്‍ സംപ്രേഷണം ചെയ്തു തുടങ്ങിയത്.
പ്രധാനമായും നരേന്ദ്രമോദിയെ കുറിച്ചുള്ള പരിപാടികളും ഭരണനേട്ടങ്ങളുമായിരുന്നു വിവാദത്തെ തുടര്‍ന്ന് കണ്ടന്റ് ടിവി എന്നും പേരിട്ട ടുവി യുടെ ഉള്ളടക്കം. ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഉടമസ്ഥരാരെന്നറിയാതെ കണ്ടന്റുകള്‍ കൈകാര്യം ചെയ്യുന്ന പുതിയ ടിവി വിവാദമായതോടെ ബിജെപി തന്നെ അവരുടെ ഐ ടി സെല്ലാണിതിന്റെ ചുമതലക്കാര്‍ എന്ന് സമ്മതിച്ചിരുന്നു. നമോ ആപ്പും ഇവര്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്.
പ്രതിപക്ഷം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ഇതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.