കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷങ്ങളെന്ന് റിപ്പോർട്ട്. പൂഞ്ച് ജില്ലയിലെ മെന്ദാർ മേഖലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പ്രകോപനമില്ലാതെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും കുറച്ചുനേരം തുടർന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉറി സെക്ടറിലും ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകളുണ്ട്.
പൂഞ്ചിലെ വെടിവെയ്പ്പിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നട്ടില്ല. അതേസമയം, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. കൂടാതെ ദ്വിദിന സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിട്ടുണ്ട്.
Read more
ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രാധ്യൻ പ്രസിഡന്റ് പുടിനും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച ട്രംപ് ആക്രമണത്തിന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യക്ക് പൂർണ്ണമായ പിന്തുണ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിൽക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.