ബുള്‍ഡോസര്‍ ഇറക്കൂ, അനധികൃത പബ്ബുകള്‍ തകര്‍ക്കൂ; യുവതലമുറയെ രക്ഷിക്കാന്‍ ലഹരി മാഫിയകളുടെ നട്ടെല്ല് ഒടിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി; കൈയടിച്ച് ജനം

മഹാരാഷ്ട്രയിലെ അനധികൃത പബ്ബുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ നിര്‍ദേശം നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. ലഹരിമാഫിയ കുട്ടികളെ അടക്കം ലക്ഷ്യമിടുന്നുവെന്നും വരും തലമുറയെ രക്ഷിക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും അദേഹം പറഞ്ഞു. ലഹരി മാഫിയകളുടെ നട്ടെല്ല് ഒടിക്കുന്ന നടപടികള്‍ ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

പബ്ബുകളായി പ്രവര്‍ത്തിക്കുന്ന കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച എല്ലാ കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണം. പൂനയെ ലഹരി വിമുക്ത നഗരമാക്കാന്‍ മയക്കുമരുന്ന് കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൂനെ നഗരത്തിലെ പബ്ബില്‍ രാത്രി പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്തവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് എക്‌നാഥ് ഷിന്‍ഡെ കടുത്ത നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മയക്കുമരുന്ന് നല്‍കിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പൂനെ പൊലീസ് നഗരത്തിലെ ബാറില്‍ റെയ്ഡ് നടത്തി സീല്‍ ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൃത്യവിലോപത്തിന് നാല് പൊലീസുകാരെ പുറത്താക്കിയിരുന്നു.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ