ഇഡിക്കെതിരെ 6 പേജ് കുറിപ്പെഴുതി, കോൺഗ്രസ്‌ അനുഭാവിയായ ​വ്യവസായിയും ഭാര്യയും ജീവനൊടുക്കി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ആറ് പേജുള്ള കുറിപ്പെഴുതിവെച്ച് വ്യവസായിയും ഭാര്യയും ജീവനൊടുക്കി. മധ്യപ്രദേശിലാണ് സംഭവം. കോൺഗ്രസ്‌ അനുഭാവിയായ വ്യവസായി മനോജ് പർമറും ഭാര്യ നേഹ പർമറുമാണ് ജീവനൊടുക്കിയത്. ഇഡി ഉദ്യോഗസ്ഥർ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചെന്നാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ആത്മഹത്യാ കുറിപ്പിലുള്ളത്.

പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് ആറ് കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് മനോജിനെതിരെ ഇഡി രജിസ്റ്റർ ചെയ്ത കേസ്. ഇക്കഴിഞ്ഞ ഡിസംബറിൽ മനോജിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടുകയും അക്കൗണ്ടിലെ 3.5 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ മനോജിനെ ഇഡി അറസ്റ്റ് ചെയ്തു. ഇതിന് ശേഷം മനോജ് കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

മനോജ് പർമറുടെയും ഭാര്യയുടെയും മരണത്തിൽ ഇഡിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ രാഹുൽ ഗാന്ധിക്ക് ദമ്പതികളുടെ മക്കൾ ഒരു കുടുക്ക സമ്മാനിച്ചിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മനോജ് പർമറിനെ ഇഡി വേട്ടയാടിയെന്നുമാണ് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞത്.

മനോജിന്റെയും ഭാര്യയുടെയും ആത്മഹത്യയല്ല, മറിച്ച് കൊലപാതകമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥും പറഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു.

Latest Stories

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി; അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കിയത് ജലവിഭവ വകുപ്പ്

വീഴ്ച മറയ്ക്കാനുള്ള സിപിഎം ശ്രമം; സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്ന് വി മുരളീധരന്‍

'ആദ്യ രണ്ട് മത്സരങ്ങളില്‍ അവന്‍ ഇടംപിടിക്കാതിരുന്നത് അത്ഭുതകരമാണ്'; ഇന്ത്യ ഇപ്പോള്‍ ശരിയായ പാതയിലെന്ന് ബംഗാര്‍

'ആണത്തം കാട്ടാനിറങ്ങി പുറപ്പെട്ടാല്‍ ഹിറ്റ്മാനോളം വരില്ല ഒരുത്തനും'

എന്റെ ഉള്ളില്‍ ഭയമായിരുന്നു, മോഹന്‍ലാല്‍ പറയുന്നത് അലോസരപ്പെടുത്തി, സെറ്റില്‍ ഫാസില്‍ സര്‍ അസ്വസ്ഥനായി: നയന്‍താര

'താത്വിക ആചാര്യ'ന്റെ വാക്ക് കടമെടുത്ത് ബിജെപിയ്ക്കിട്ട് രാഹുലുന്റെ കൊട്ട്; 'സവര്‍ക്കറുടെ മനുസ്മൃതിയും വിരലറുക്കുന്ന ദ്രോണരാകുന്ന ബിജെപിയും'

ഏതെങ്കിലും ഇവി വഴിയില്‍ കിടക്കുന്നത് കണ്ടിട്ടുണ്ടോ? ഭാവിയില്‍ നിരത്തുകള്‍ കീഴടക്കുക ഇവി ആയിരിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

എല്ലാ കെഎസ്ആര്‍ടിസി ബസും എസിയാക്കും, മുഴുവൻ ബസിലും കാമറ; വരാൻ പോകുന്നത് വമ്പൻ പരിഷ്കാരങ്ങളെന്ന് കെ ബി ഗണേഷ്‌കുമാർ

തീവ്രവാദ ബന്ധം, ജനുവരി 11ന് മുന്‍പ് വിശദീകരണം വേണം; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്

അല്ലുവിനെ സമാധാനിപ്പിക്കാന്‍ നേരിട്ടെത്തി തെലുങ്ക് താരങ്ങള്‍; വീഡിയോ