നിങ്ങള്‍ മതം നോക്കുന്നവരാണോ, എങ്കില്‍ ഈ വഴിക്ക് വരരുത്; വര്‍ഗ്ഗീയതയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ കോഫി ഷോപ്പ് ഉടമ

“മതം നോക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കില്ല” ഉറച്ച നിലപാടുമായി തമിഴ്‌നാട്ടിലെ അയ്യങ്കാരന്‍ കോഫി ഷോപ്പ് ഉടമ അരുണ്‍ മൊഴി.

അഹിന്ദു കൊണ്ടു വന്ന ഭക്ഷണം വേണ്ടെന്നു വെച്ച ജബല്‍പൂര്‍ സ്വദേശി അമിത് ശുക്ലക്ക് ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതമെന്ന് സൊമാറ്റോ മറുപടി മറുപടി നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ്, ഒരുപടികൂടി കടന്ന് മതം നോക്കുന്നവര്‍ക്ക് ഭക്ഷണമില്ലെന്ന് അരുണ്‍ മൊഴി തന്റെ പുതുക്കോട്ടയിലെ ഹോട്ടലിന് മുന്നില്‍ ബോര്‍ഡു സ്ഥാപിച്ചത്. സൊമാറ്റൊ സംഭവത്തിന് പിന്നാലെ സ്ഥാപിച്ച ബോര്‍ഡ് ഇതിനോടകം തന്നെ പുതുകോട്ടയിലെ ശ്രദ്ധാകേന്ദ്രമായി.

എല്ലാ കാര്യങ്ങളിലും മതം നോക്കാന്‍ ആരംഭിച്ചാല്‍ മനുഷ്യര്‍ക്ക് മുന്നോട്ടുള്ള ജീവിതം അസാധ്യമാവുമെന്ന് അരുണ്‍ മൊഴി പുതിയതലമുറൈ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.

“മതം നോക്കിമാത്രം കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ജന ജീവിതം ദുസ്സഹമാവും, മതം നോക്കിയാണെങ്കില്‍ എങ്ങനെ വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കും, ദിനചര്യകള്‍ ഉള്‍പ്പെടെ എങ്ങനെ സാധ്യമാകും, പല്ലുതേക്കുന്നതു മുതല്‍ കുളിക്കുന്നത് വരെ മുടങ്ങാന്‍ ഇടയാക്കും” അരുണ്‍ പറഞ്ഞു.

വര്‍ഗ്ഗീയതയ്‌ക്കെതിരെ ഒരു നല്ല സന്ദേശം നല്‍കുകയാണ് താന്‍ പോസ്റ്ററിലൂടെ ഉദ്ദേശിച്ചത്. ഇത് മറ്റ് ഹോട്ടലുകാരും പിന്തുടരണമെന്നും അരുണ്‍ പറയുന്നു.

Latest Stories

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം